ക്രിസ്തുവാണെന്ന് കെനിയക്കാരന്‍, കുരിശില്‍ തറയ്ക്കാന്‍ നാട്ടുകാര്‍, പോലീസ് സ്‌റ്റേഷനില്‍ അഭയംതേടി

ക്രിസ്തുവാണെന്ന് കെനിയക്കാരന്‍, കുരിശില്‍ തറയ്ക്കാന്‍ നാട്ടുകാര്‍, പോലീസ് സ്‌റ്റേഷനില്‍ അഭയംതേടി
varient
varient
varient

നെയ്‌റോബി (കെനിയ): യേശു ക്രിസ്തുവാണെന്ന് സ്വയം പ്രഖ്യാപിച്ച കെനിയക്കാരന്‍ ജീവന്‍ അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കി. കുരിശില്‍ തറയ്ക്കാൻ നാട്ടുകാര്‍ മുന്നിട്ടിറങ്ങിയതോടെയാണ് ഇയാള്‍ രക്ഷതേടി പോലീസ് സ്റ്റേഷനിലെത്തിയത്. കെനിയക്കാരനായ എലിയു സിമിയുവാണ് താന്‍ യേശു ക്രിസ്തുവാണെന്ന് സ്വയം പ്രഖ്യാപിച്ചത്.

വര്‍ഷങ്ങളായി യേശുവിനെപ്പോലെ വേഷം ധരിച്ചാണ് എലിയു സിമിയു പുറത്തിറങ്ങുന്നതും. എന്നാല്‍ യേശുവിനെ പോലെ കുരിശില്‍ തറയ്ക്കാന്‍ നാട്ടുകാര്‍ ഒരുങ്ങിയതോടെ പണി പാളി.

എലിയു ശരിക്കും യേശു തന്നെയാണെങ്കില്‍ മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്നും അതിനാല്‍ ഇയാളെ ദുഃഖവെള്ളിയാഴ്ച കുരിശില്‍ തറയ്ക്കണമെന്നായിരുന്നു 

നാട്ടുകാരുടെ ആവശ്യം. ഒടുവില്‍ തന്റെ ജീവന്‍ ഭീഷണി നേരിടുകയാണെന്ന് ചൂണ്ടിക്കാട്ടി ഇയാള്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. കെനിയയിലെ ബങ്കാമ കൗണ്ടിയിലാണ് നാടകീയ സംഭവം.

Advertisement