റോം നഗരത്തിൽ പെന്തെക്കോസ്തു ആരാധന

റോം നഗരത്തിൽ പെന്തെക്കോസ്തു ആരാധന

പാസ്റ്റർ പി.സി. സേവ്യർ യുകെ (ഗുഡ്ന്യൂസ്)

യുറോപ്പിലെ പ്രഥമ സഭ ഐപിസി ബഥേൽ  ഇന്റർനാഷണൽ ചർച്ച് റോമിൽ തുടക്കമായി

റോം: ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭ, യുകെ& അയർലൻ്റ് (lPC UK & Ireland Region) ൻ്റെ പ്രവർത്തനങ്ങൾ യൂറോപ്പിലേക്ക് വ്യാപിക്കുന്നതിൻ്റെ ഭാഗമായി ഇറ്റലിയിൽ റോം പട്ടണത്തിൽ പുതിയ പ്രവർത്തനം ആരംഭിച്ചു. റീജിയൻ പ്രസിഡൻറ് പാസ്റ്റർ ജേക്കബ് ജോർജ്, സെക്രട്ടറി പാസ്റ്റർ ഡിഗോൾ ലൂയിസ് എന്നിവർ ചേർന്ന് ഒക്റ്റോബർ 1ന് ഞായറാഴ്ച  യുറോപ്പിലെ പ്രഥമ സഭയായ ഐപിസി ബഥേൽ  ഇന്റർനാഷണൽ ചർച്ച്  പ്രാർത്ഥിച്ച് സമർപ്പിച്ചു.

Pr.Jacob George & family, Pr. Digol Looyis, Evg. T.O.Rajan, Evg. P.D.Sebastian, Br. Anish Kuriyakose എന്നിവർ സഭാ വിശ്വാസികൾക്കൊപ്പം 

യുകെയിലെ അബർസ്വീത്ത് (Aberystwyth) മലയാളം സഭാ ശുശ്രുഷകൻ ബ്രദർ അനീഷ് കുര്യക്കോസ് സന്നിഹിതനായിരുന്നു.

സഭാശ്രുശ്രുഷകൻ ഇവാ. ടി.ഒ.രാജനോടൊപ്പം ഇവാ. പി.ഡി.സെബാസ്റ്റ്യനും ശുശ്രൂഷകൾക്ക് നേതൃത്വം നല്കുന്നു. എല്ലാ ഞായറാഴ്ചയും സഭാരാധനയും മറ്റ് കൂട്ടായ്മകളും നടന്നുവരുന്നു. 

 വിവരങ്ങൾക്ക്:  Evg. T.O Rajan +39 375 518 3726. Address : via Pietro Ruga, 23, 00176 Roma RM, Italy.

Advertisement