ക്രിസ്തീയ പീഡനങ്ങൾക്കെതിരെ ന്യൂയോർക്ക് ബെഥേൽ വർഷിപ് സെന്റർ 

ക്രിസ്തീയ പീഡനങ്ങൾക്കെതിരെ  ന്യൂയോർക്ക്  ബെഥേൽ വർഷിപ് സെന്റർ 

ന്യൂയോർക്ക് യോങ്കേഴ്സിലുള്ള ബെഥേൽ വർഷിപ് സെന്റർ സഭ ന്യൂ യോർക്ക് സെനറ്റർസിന് ഇന്ത്യയിൽ നടക്കുന്ന കലാപങ്ങളെ കുറിച്ച് അറിവ് നൽകുവാനും അതിന്മേൽ പ്രവർത്തിക്കുവാനും അപേക്ഷിക്കുന്ന കത്തുകൾ അയക്കുകയുണ്ടായി. അതിനു തുടർച്ചയെന്നോണം പെന്തെക്കോസ്റ്റൽ യൂത്ത് ഫെല്ലോഷിപ്പ് ഓഫ് അമേരിക്ക (PYFA) 2023 കോൺഫറൻസ് വേദിയിലും ഇതിനെ കുറിച്ച് അവതരിപ്പിക്കുകയും അവിടെയെത്തിയ ഭൂരിപക്ഷം പേരും തയ്യാറാക്കിയ കത്തുകൾ ഒപ്പിടുകയും അവ ന്യൂയോർക്ക് സെനറ്റർസിന് അയച്ചു കൊടുക്കുകയും ചെയ്തു. 

നമ്മുടെ സഹോദരീ സഹോദരന്മാർ പ്രയാസത്തിൽ കൂടെ കടന്നു പോകുന്ന സമയം അവർക്കു വേണ്ടി നാം പ്രാർഥിക്കുന്നുണ്ടെങ്കിൽ തന്നെയും നാം അവർക്കു വേണ്ടി ഉണർന്നു പ്രവർത്തിക്കേണ്ട സമയം വന്നിരിക്കുന്നു. നാം സുഖമായി ആയിരിക്കുമ്പോളും നമ്മുടെ സഹോദരരായിരിക്കുന്ന എത്രയോ വിശ്വാസികൾ ഇന്ന് വളരെ ദുരിതം അനുഭവിക്കുന്നു. അവർക്കു വേണ്ടി നമ്മെക്കൊണ്ട് കഴിയുന്ന ഏതു സഹായവും ചെയ്യുവാനുള്ള സമയം വന്നിരിക്കുന്നു. ഈ തിരിച്ചറിവാണ് ബെഥേൽ വർഷിപ് സെന്റർ സഭയുടെ നേതൃത്വത്തിൽ ന്യൂയോർക്ക് സെനറ്റർമാരായിട്ടുള്ള ചക് ഷുമറിനും ക്രിസ്റ്റൻ ഗില്ലിബ്രാൻഡിനും കത്തുകൾ അയക്കുവാനുള്ള തീരുമാനം ഉണ്ടായത്‌.

സീനിയർ പാസ്റ്റർ ജോൺസൻ എബ്രഹാം, പാസ്റ്റർ ജോമോൻ ജോർജ് , പാസ്റ്റർ ജോൺ മാമൻ, യൂത്ത് കോർഡിനേറ്റർസും, മറ്റു യുവാക്കളും ഈ പ്രവർത്തനത്തിന് നേതൃത്വം നല്കി.

Advertisement