ജർമനിയിലെ യഹോവസാക്ഷി പ്രാർഥന ഹാളിൽ വെടിവയ്പ് ; എട്ടു മരണം

ജർമനിയിലെ യഹോവസാക്ഷി പ്രാർഥന ഹാളിൽ വെടിവയ്പ് ; എട്ടു മരണം

ചാക്കോ കെ. തോമസ് ബാംഗ്ലൂർ

ബെർലിൻ: വടക്കൻ ജർമനിയിലെ ഹാംബർഗ് നഗരത്തിൽ യഹോവസാക്ഷികളുടെ പ്രാർഥനാലയത്തിലുണ്ടായ വെടിവയ്പിൽ അക്രമിയടക്കം എട്ടു പേർ കൊല്ലപ്പെടുകയും ഒട്ടെറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗർഭിണിയും ഏഴു മാസമായ ഗർഭസ്ഥ ശിശുവും കൊലപ്പെട്ടവരിൽ ഉൾപ്പെടുന്നു.

വ്യാഴാഴ്ച രാത്രി ഒമ്പതിനു വിശ്വാസികൾ പ്രാർഥനാഹാളിൽ ബൈബിൾ പംനത്തിൽ ഏർപ്പെട്ടിരിക്കേയാണു ദാരുണസംഭവം അരങ്ങേറിയത്. താഴത്തെ നിലയിലുണ്ടായിരുന്നവരാണ് ആക്രമണത്തിനിരയായത്. ഉടൻതന്നെ സ്ഥലത്തെത്തിയ പോലീസ് രക്തത്തിൽ കുളിച്ചു കിടക്കുന്ന ഒട്ടേറെപ്പേരെ കണ്ടെത്തുകയായിരുന്നു.

മുപ്പതിനും നാൽപ്പതിനും ഇടയിൽ പ്രായമുള്ള ഫിലിഫ് എന്നയാളാണ് കൃത്യം നടത്തിയതെന്ന് ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇയാൾ മുമ്പ് ഈ സഭയിൽ അംഗമായിരുന്നു. അക്രമണത്തിനുള്ള പ്രേരണ വ്യക്തമല്ല. മരിച്ചവരെല്ലാം ജർമൻ പൗരന്മാരാണ്.