ഉത്തരകൊറിയയിൽ ബൈബിൾ കൈവശംവെച്ചതിന് വധശിക്ഷ, രണ്ടുവയസുള്ള കുട്ടിക്കടക്കം ജീവപര്യന്തം- US റിപ്പോർട്ട്

ഉത്തരകൊറിയയിൽ ബൈബിൾ കൈവശംവെച്ചതിന് വധശിക്ഷ, രണ്ടുവയസുള്ള കുട്ടിക്കടക്കം ജീവപര്യന്തം- US റിപ്പോർട്ട്

ന്യൂഡല്‍ഹി: ഉത്തരകൊറിയയില്‍ ബൈബിള്‍ കൈവശം സൂക്ഷിച്ചതിന് പിടിയിലായ ക്രിസ്തുമതവിശ്വാസികള്‍ക്ക് വധശിക്ഷയെന്ന് റിപ്പോർട്ട്. കുട്ടികളുള്‍പ്പെടെയുള്ള ഇവരുടെകുടുബാംഗങ്ങള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചതായും യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ടിൽ പറയുന്നു. ഏകദേശം 70,000 ക്രിസ്ത്യാനികള്‍ മറ്റ് മതവിശ്വാസികള്‍ക്കൊപ്പം ഉത്തര കൊറിയയില്‍ തടവില്‍ കഴിയുകയാണെന്ന് 2022 ലെ അന്താരാഷ്ട്ര 

മതസ്വാതന്ത്ര്യ റിപ്പോര്‍ട്ടില്‍ (Internatio...

International Religious Freedom Report) വ്യക്തമാക്കിയിരുന്നു.

2009-ല്‍ ബൈബിളുമായി മാതാപിതാക്കളെ പിടികൂടിയതിന്റെ പേരില്‍ അവരുടെ രണ്ട് വയസ് പ്രായമുള്ള കുട്ടിയെ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മാതാപിതാക്കളേയും കുട്ടിയേയും രാഷ്ട്രീയ തടങ്കല്‍ ക്യാമ്പിലാണ് പാര്‍പ്പിച്ചിട്ടുള്ളത്. ഇത്തരം ക്യാമ്പുകളില്‍ കഴിയാന്‍ വിധിക്കപ്പെടുന്ന ക്രിസ്തുമത വിശ്വാസികള്‍ ശാരീരികമായും മാനസികമായും അതികഠിനമായ പീഡനങ്ങള്‍ക്കിരയാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മതപീഡനങ്ങള്‍ക്കും മനുഷ്യാവകാശലംഘനങ്ങള്‍ക്കും മിനിസ്ട്രി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റിയ്ക്ക് 90 ശതമാനം ഉത്തരവാദിത്വമുണ്ടെന്നും റിപ്പോര്‍ട്ട് ആരോപിക്കുന്നു.

മതപരമായ ആചാരങ്ങള്‍ പിന്തുടരുന്ന വ്യക്തികളെയും മതചിഹ്നങ്ങള്‍ കൈവശം സൂക്ഷിക്കുന്നവരേയും മതപുരോഹിതന്‍മാരുമായി ബന്ധപ്പെടുന്നവരേയും മതവിശ്വാസം പ്രചരിപ്പിക്കുന്നവരേയും ഉത്തര കൊറിയന്‍ ഭരണകൂടം വേട്ടയാടുകയാണെന്ന് കൊറിയ ഫ്യൂച്ചര്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി യുഎസ് സ്‌റ്റേറ്റ് 

ഡിപാര്‍ട്ട്‌മെന്റ് ആരോപിച്ചു. അറസ്റ്റ്, തടവ്ശിക്ഷ, നിര്‍ബന്ധിതതൊഴില്‍, പീഡനം, വിചാരണ, ജീവിക്കാനുള്ള അവകാശം എന്നിവ നിഷേധിക്കുക, ലൈംഗികാതിക്രമത്തിനിരയാക്കുക എന്നിവയും മതവിശ്വാസികള്‍ക്ക് അനുഭവിക്കേണ്ടിവരുന്നതായും സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് പറയുന്നു.