പാസ്റ്റർ ജോബി സാമുവേൽ ഐപിസി ഹെബ്രോൻ അയർലന്റ് - ഡബ്ലിൻ നേർത്ത് സഭയുടെ പാസ്റ്ററായി ചുമതലയേറ്റു

പാസ്റ്റർ ജോബി സാമുവേൽ ഐപിസി ഹെബ്രോൻ അയർലന്റ് - ഡബ്ലിൻ നേർത്ത്  സഭയുടെ പാസ്റ്ററായി ചുമതലയേറ്റു

അയർലണ്ട് : പാസ്റ്റർ ജോബി സാമുവേൽ അയർലണ്ട് ഐപിസി ഹെബ്രോൻ നോർത്ത് ഡബ്ലിൻ ചർച്ചിന്റെ പാസ്റ്ററായി ചുമതലയേറ്റു.

അനുഗ്രഹീത സഭാ ശുശ്രൂഷകൻ, പ്രഭാഷകൻ, മികച്ച സംഘാടകൻ,  വേദാദ്ധ്യാപകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന പാസ്റ്റർ ജോബി സാമുവേൽ 19 വർഷമായി ഐപിസിയുടെ ഓർടൈൻഡ് ശുശ്രൂഷകനായി കേരളത്തിലെ വിവിധ സഭകളിലും കോയമ്പത്തൂർ, ഭോപ്പാൽ തുടങ്ങിയ സ്ഥലങ്ങളിലും പ്രവർത്തിച്ചു വരുകയായിരുന്നു . ഓഗസ്റ്റ് 27 ന് ഐപിസി അയർലണ്ട് റീജിയന്റെ അനുമതിയോടുകൂടി പുതിയ പ്രവർത്തനം ആരംഭിച്ചു.

പാസ്റ്റർ ജോബി സാമൂവൽ കുമ്പനാട് പുറമറ്റം എബെനേസർ ഐപിസി സഭാംഗമാണ്. ഹരിയാന ഗ്രേസ് ബൈബിൾ കോളേജ്, ന്യൂ ലൈഫ് ബിബ്ലിക്കൽ സെമിനാരി തുടങ്ങിയ സെമിനാരികളിൽ നിന്ന് BTh, MDiv, MTh വേദപഠനം നടത്തി. കേരളത്തിലും നോർത്ത് ഇന്ത്യയിലും  കോയമ്പത്തൂരും വിവിധ ബൈബിൾ കോളേജുകളിൽ ദൈവവചനം പഠിപ്പിച്ചും വരുന്നു.

ഐപിസി എബെനേസർ കോയമ്പത്തൂർ സഭയുടെ ശുശ്രൂഷകനായിരിക്കുമ്പോൾ  പിവൈപിഎയുടെ പാലക്കാട്‌ നോർത്ത് സെന്റർ പ്രസിഡന്റായി പ്രവർത്തിക്കുകയുണ്ടായി.

ഭാര്യ: ജിൻസി ജോബി. മക്കൾ : ജായിറസ്, ജസ്റ്റസ് .

Advertisement