ആലപ്പുഴ ഈസ്റ്റ് സെന്റർ സുവർണ്ണ ജൂബിലി കൺവെൻഷനു ഒരുക്കങ്ങളായി; ഫെബ്രു. 7 മുതൽ 11 വരെ

ആലപ്പുഴ ഈസ്റ്റ് സെന്റർ  സുവർണ്ണ ജൂബിലി കൺവെൻഷനു ഒരുക്കങ്ങളായി; ഫെബ്രു. 7 മുതൽ 11 വരെ

വാർത്താ: പാസ്റ്റർ റെജി ചെറിയാൻ (സെൻ്റർ സെക്രട്ടറി)

കായംകുളം: ഇന്ത്യൻ പെന്തെക്കോസ്തു ദൈവസഭ ആലപ്പുഴ ഈസ്റ്റ് സെൻറർ സുവർണ്ണ ജൂബിലി കൺവെൻഷൻ 2024 ഫെബ്രുവരി 7 മുതൽ 11 വരെ മാവേലിക്കര ഐപിസി ശാലേം ഗ്രൗണ്ടിൽ നടക്കും.

ഡിസ്ട്രിക്ട് മിനിസ്റ്റർ പാസ്റ്റർ ബി. മോനച്ചൻ (കായംകുളം) ഉദ്ഘാടനം ചെയ്യും. അഭിഷിക്തരായ ദൈവദാസന്മാർ വചനം പ്രസംഗിക്കും. പ്രശസ്ത ഗായകർ ഗാനശുഷ്രൂഷ നിർവഹിക്കും. ഉപവാസ പ്രാർത്ഥന, സോദരി സമാജം, സൺഡേ സ്കൂൾ പി.വൈ.പി.എ. വാർഷികം, പാസ്റ്റേഴ്സ് ഫാമിലി മീറ്റിംഗ്, സംയുക്ത സഭായോഗം എന്നിവയും നടക്കും.

1971 ൽ രൂപീകൃതമായതാണ് ഐപിസി ആലപ്പുഴ സെൻറർ. മാവേലിക്കര പാസ്റ്റർ ജി.ശാമുവലായിരുന്നു ആദ്യ സെൻറർ പാസ്റ്റർ. തുടർന്ന് പാസ്റ്റർമാരായ പി.സി.ശമുവേൽ , റ്റി.സി. വർഗീസ് എന്നിവരും, പാസ്റ്റർ കെ.കെ. ചെറിയാൻ (റാന്നി) യും ആലപ്പുഴ സെൻറർ ശുശ്രൂഷകന്മാരായി.  

1972 മുതൽ ഐപിസിയുടെ ആരംഭകാല പ്രവർത്തകരിൽ ഒരാളായ പാസ്റ്റർ എം.വി.വർഗീസ് ആയിരുന്നു സെന്റെർ ശുശ്രൂഷകൻ. 47വർഷം ഐപിസി സെന്റർ ശുശ്രൂഷകനായിരുന്ന അദ്ദേഹം ദീർഘ വർഷവും ആലപ്പുഴ ഈസ്റ്റ് സെന്ററിന്റെ പാസ്റ്റർ ആയി തുടർന്നു.  പ്രായാധിക്യത്താൽ സെന്റെറിന്റെ ചുമതല ഒഴിഞ്ഞതിനെത്തുടർന്ന് പ്രസിദ്ധ സുവിശേഷ പ്രഭാഷകനും ഗ്രന്ഥകർത്താവുമായ പാസ്റ്റർ ബി. മോനച്ചൻ (കായംകുളം) ഐപിസി ആലപ്പുഴ ഈസ്റ്റ് സെന്ററിന്റെ ശുശ്രൂഷകനായി നിയമിതനായി.

അരനൂറ്റാണ്ടായി ആലപ്പുഴയിലെ പെന്തെക്കോസ്തു മുന്നേറ്റത്തിനും സഭകളുടെ വളർച്ചയ്ക്കും ഏറെ മുന്നിൽ നിൽക്കുന്ന ആലപ്പുഴ ഈസ്റ്റ് സെന്റർ വിവിധ പ്രവർർത്തനങ്ങളിൽ സജീവമാണ്. പാസ്റ്റർ ബി.മോനച്ചൻ (കായംകുളം) നേതൃത്വത്തിലുള്ള ഭരണസമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത്.