ഐപിസി ആലപ്പുഴ ഈസ്റ്റ് സെന്റർ കൺവെൻഷൻ ഫെബ്രു. 1 മുതൽ

ഐപിസി ആലപ്പുഴ ഈസ്റ്റ് സെന്റർ കൺവെൻഷൻ ഫെബ്രു. 1 മുതൽ

കായംകുളം : ഇന്ത്യ പെന്തെക്കോസ്തു ദൈവസഭ ആലപ്പുഴ ഈസ്റ്റ് സെന്റർ കൺവെൻഷൻ ഫെബ്രുവരി 1 മുതൽ 5 വരെ കായംകുളം ഐപിസി ഫെയ്ത്ത് സെന്റർ ഗ്രൗണ്ടിൽ നടക്കും. എല്ലാ ദിവസവും രാവിലെ 10 നും രാത്രി 6 മുതൽ 9 വരെയും യോഗങ്ങൾ നടക്കും.  

സെന്റർ പ്രസിഡന്റ് പാസ്റ്റർ ബി.മോനച്ചൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ എം. വി.വർഗ്ഗിസ് , കെ.ജെ. തോമസ് കുമളി , ഡാനിയേൽ കൊന്നനിൽക്കുന്നതിൽ ( ഐപിസി സ്റ്റേറ്റ് സെക്രട്ടറി), സാം ജോർജ് (ഐപിസി ജനറൽ സെക്രട്ടറി) , ജോർജ് മോനിസ് , രാജു ആനിക്കാട് , പി.സി. ചെറിയാൻ , ബിജു സി . എക്സ് , സിസ്റ്റർ ശ്രീലേഖ എന്നിവർ പ്രസംഗിക്കും.

ഹോളി ഹാർപ്സ് ചെങ്ങന്നൂർ ഗാനങ്ങൾ ആലപിക്കും സോദരിസമ്മേളനം , ഉപവാസ പ്രാർത്ഥന , സൺഡേസ്കൂൾ - പി വൈ പി എ വാർഷികം എന്നിവ നടക്കും.

 ഞായറാഴ്ച സംയുക്ത ആരാധനയോടെ യോഗം സമാപിക്കും. പാസ്റ്റർ എം . ഓ ചെറിയാൻ , ജി.യോഹന്നാൻ, കൺവൻഷൻ കൺവീനർമാരായ എം. വി ഫിലിപ്പ് ,സുവി . ജോജി രാജു , പാസ്റ്റർ ബ്ലെസൻ ജോർജ് എന്നിവർ നേതൃത്വം നല്കും. 

 

Advertisement