ഐപിസി ആയൂർ സെന്റർ കൺവൻഷൻ ഏപ്രിൽ 6 മുതൽ

ഐപിസി ആയൂർ സെന്റർ കൺവൻഷൻ ഏപ്രിൽ 6 മുതൽ

കൊട്ടാരക്കര: ഇന്ത്യ പെന്തെകോസ്ത് ദൈവസഭ ആയൂർ സെന്റർ കൺവൻഷൻ ഏപ്രിൽ 6, മുതൽ 8, വരെ  വൈകുന്നേരം 6 മണി മുതൽ ഐ.പി.സി എബനേസർ വാളകം വെസ്റ്റ് ചർച്ചിന്റെ എതിർ വശത്തുള്ള ഗ്രൗണ്ടിൽ  നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ സണ്ണി എബ്രഹാം ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർമാരായ ജോയി പാറക്കൽ, കെ.ജെ.തോമസ് (കുമളി ) വർഗ്ഗീസ് എബ്രഹാം (രാജു മേത്ര), ദാനിയേൽ കൊന്നനില്ക്കുന്നതിൽ, സാം ജോർജ് , റോയി പൂവക്കാല, ജോസ് കെ. എബ്രഹാം എന്നിവർ  പ്രസംഗിക്കും. 9 ന് രാവിലെ നടക്കുന്ന സംയുക്ത ആരാധനയോടെ കൺവൻഷൻ സമാപിക്കും

പാസ്റ്റർ ബിൻസൻ ജോസഫ് പബ്ലിസിറ്റി കൺവീനറായും പാസ്റ്റർ മോനി. പി വർഗ്ഗീസ് ജനറൽ കൺവീനറായി വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.