ബെംഗളൂരു സെന്റർ വൺ പി.വൈ.പി.എ പ്രവർത്തന ഉദ്ഘാടനവും സംഗീത സായാഹ്നവും സമാപിച്ചു

ബെംഗളൂരു സെന്റർ വൺ പി.വൈ.പി.എ പ്രവർത്തന ഉദ്ഘാടനവും സംഗീത സായാഹ്നവും സമാപിച്ചു

ബെംഗളൂരു : ഐപിസി ബെംഗളൂരു സെന്റർ വൺ പിവൈപിഎ പ്രവത്തന ഉദ്ഘാടനവും സംഗീത സായാഹ്നവും ഓഗസ്റ്റ് 20ന് ഹൊറമാവ് അഗര ഐപിസി ഹെഡ്ക്വാർട്ടേഴ്‌സ് ഹാളിൽ നടത്തി. ബാംഗ്ലൂർ സെന്റർവൺ സെക്രട്ടറി പാസ്റ്റർ ജോർജ് എബ്രഹാം അധ്യക്ഷനായിരുന്നു. കർണാടക സ്റ്റേറ്റ് ഐ.പി.സി സെക്രട്ടറി ഡോ. പാസ്റ്റർ വർഗീസ് ഫിലിപ്പ് പ്രവത്തന ഉദ്ഘാടനവും അനുഗ്രഹ പ്രാർത്ഥനയും നടത്തി. SHABACH 2023 എന്ന പേരിൽ നടത്തിയ സംഗീത പരിപാടിയാൽ പാസ്റ്റർ ബെൻഹർ ബിന്നി , സിസ്റ്റർ പ്രക്രുതി ആഞ്‌ജലീന എന്നിവർ വിവിധ പ്രാദേശിക ഭാഷയിൽ ഗാനങ്ങൾ ആലപിച്ചു. സെന്റർവൺ പിവൈപിഎ ബാൻഡും സംഗീത പരിപാടികൾ അവതരിപ്പിച്ചു. 

ഇവാ.സാം സൈമൺ ( പ്രസിഡൻ്റ്) ,ബ്രദർ ഷമ്മ പീറ്റർ ജോസ് (സെക്രട്ടറി ), ബ്രദർ ജോബിൻ ജോസഫ് (ജോയിന്റ് സെക്രട്ടറി), ബ്രദർ ഓസ്റ്റിൻ റോയ് (ട്രഷർ)എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.