ഐപിസി ബാംഗ്ലൂർ ഈസ്റ്റ് സെന്റർ കൺവെൻഷൻ മാർച്ച് 28 മുതൽ

ഐപിസി ബാംഗ്ലൂർ ഈസ്റ്റ് സെന്റർ കൺവെൻഷൻ മാർച്ച് 28 മുതൽ

ഗുഡ്ന്യൂസ് ലൈവിലൂടെ കൺവെൻഷൻ തത്സമയം വീക്ഷിക്കാം https://youtube.com/live/v1qHKbOdQ9w?feature=share

ബെംഗളുരു: ഐപിസി ബാംഗ്ലൂർ ഈസ്റ്റ് സെന്റർ 17-ാമത് വാർഷിക കൺവൻഷൻ മാർച്ച് 28 മുതൽ 31 വരെ ഐപിസി ശാലോം രാജപാളയ സഭാഹാളിൽ നടക്കും.

സെന്റർ പ്രസിഡന്റ് പാസ്റ്റർ വർഗീസ് മാത്യു ഉദ്ഘാടനം ചെയ്യും. 

ദിവസവും വൈകിട്ട് 6 മുതൽ 8.30 വരെ നടക്കുന്ന കൺവൻഷനിൽ പാസ്റ്റർമാരായ റെജി ശാസ്താംകോട്ട , ഷാജി എം.പോൾ എന്നിവർ  പ്രസംഗിക്കും. ഈസ്റ്റ് സെൻ്റർ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും.

വെള്ളി ശനി ദിവസങ്ങളിൽ രാവിലെ 10 മുതൽ 12.30 വരെ പ്രത്യേകം ഉണർവ് യോഗങ്ങളും ശനിയാഴ്ച വൈകിട്ട് 2.30 മുതൽ 6 വരെ പിവൈപിഎ, സൺഡേസ്കൂൾ, സോദരി സമാജം സംയുക്ത വാർഷികവും നടക്കും. 

ഞായറാഴ്ച രാവിലെ 9 ന് വൈറ്റ് ഫീൽഡ് എലിം സെന്ററിൽ നടക്കുന്ന സംയുക്ത ആരാധനയോടെ കൺവെൻഷൻ സമാപിക്കും.

പബ്ലിസിറ്റി കൺവീനർ പാസ്റ്റർ ജോമോൻ ജോൺ , സെക്രട്ടറി പാസ്റ്റർ പി.വി.ജെയിംസ് എന്നിവർ നേതൃത്വം നൽകും.