ഐപിസി കേരള സ്റ്റേറ്റ് ചാരിറ്റി ബോർഡ് :  വിദ്യാഭ്യാസ സഹായാവും, തയ്യൽ മെഷീനും നല്കി

ഐപിസി കേരള സ്റ്റേറ്റ് ചാരിറ്റി ബോർഡ് :  വിദ്യാഭ്യാസ സഹായാവും, തയ്യൽ മെഷീനും നല്കി

കുമ്പനാട്: ഐപിസി കേരള സ്റ്റേറ്റ് ചാരിറ്റി ബോർഡിന്റെ 2022-25 പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിന്റെ വിവിധ മേഖലകളിലുള്ള 400 വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സഹായങ്ങളും പഠനോപകരണ കിറ്റുകളും, 10 സഹോദരിമാർക്ക് തയ്യൽ മെഷീനും വിതരണം ചെയ്തു. മൂന്ന് ഘട്ടങ്ങളിലായി വെൺമണി, കായംകുളം, കൊട്ടാരക്കര എന്നീ സ്ഥലങ്ങളിൽ വച്ച് നടന്ന യോഗങ്ങളിൽ, ചാരിറ്റി ബോർഡിനു ലഭിച്ച അപേക്ഷകൾ പരിഗണിച്ച് അർഹതപ്പെട്ട വിദ്യാർത്ഥികളെയും സഹോദരിമാരെയും കണ്ടെത്തി  സഹായങ്ങൾ വിതരണം ചെയ്തു.  ചാരിറ്റി ബോർഡ് ചെയർമാൻ പാസ്റ്റർ സുരേഷ് മാത്യു  അധ്യക്ഷത വഹിക്കുകയും, കേരള സ്റ്റേറ്റ് എക്സിക്യൂട്ടീവസ് ഉൾപ്പെടെയുള്ളവർ യോഗങ്ങളിൽ മുഖ്യ അതിഥികളായി പങ്കെടുക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.

ചാരിറ്റി ബോർഡ് അംഗങ്ങളായ പാസ്റ്റർ സാം ജി ജോൺ,  കൊച്ചുമോൻ കൊട്ടാരക്കര, പാസ്റ്റർ ഉമ്മൻ ജോർജ് എന്നിവർ സഹായവിതരണത്തിനുള്ള ഫണ്ടുകൾ കണ്ടെത്തുന്നതിന് മുൻകൈയെടുത്തു പ്രവർത്തിച്ചു. തുടർന്നും വരും ദിവസങ്ങളിൽ കേരളത്തിന്റെ വിവിധ മേഖലകളിൽ ചാരിറ്റി ബോർഡിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും എന്നും, സ്വദേശത്തും വിദേശത്തുമുള്ള നമ്മുടെ സഹോദരങ്ങളുടെ ആത്മാർത്ഥമായ സഹായ സഹകരണങ്ങളും പ്രോത്സാഹനങ്ങളും ചാരിറ്റി ബോർഡ് പ്രവർത്തനങ്ങൾക്ക് ഊർജ്ജം നൽകുന്നു എന്നും, ആത്മാർത്ഥമായി സഹകരിച്ച ഓരോരുത്തരോടും ഉള്ള നന്ദിയെയും ചാരിറ്റി ബോർഡിനു വേണ്ടി സെക്രട്ടറി റോബിൻ ആർ ആർ വാളകം അറിയിച്ചു.

Advertisement