ഐപിസി ചാത്തന്നൂർ സെന്റർ കൺവൻഷൻ ഏപ്രിൽ 13 മുതൽ

ഐപിസി ചാത്തന്നൂർ സെന്റർ കൺവൻഷൻ ഏപ്രിൽ 13 മുതൽ

കൊല്ലം: ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭ ചാത്തന്നൂർ സെന്ററിന്റെ 24 - മത് വാർഷിക കൺവൻഷൻ ഏപ്രിൽ 13 മുതൽ 16 വരെ ചാത്തന്നൂർ കാരംകോട് ഐപിസി എബൻ ഏസർ ഗ്രൗണ്ടിൽ നടക്കും. സെന്റർ ശുശ്രൂഷകൻ പാസ്റ്റർ തങ്കച്ചൻ ജോർജ് ഉദ്ഘാടനം ചെയ്യും. സുവിശേഷകൻ അജി ഐസക് , പാസ്റ്റർ വി. പി. ഫിലിപ്പ്, ഡോ. ഫിലിപ്പ് പി. തോമസ്, പാസ്റ്റർ റ്റി.ഇ. വർഗീസ്, പാസ്റ്റർ ജോൺസൻ ദാനിയേൽ എന്നിവർ പ്രസംഗിക്കും.

 സോദരി സമാജം കൊട്ടാരക്കര മേഖല സമ്മേളനം, സണ്ടേസ്കൂൾ , പിവൈപിഎ വാർഷികം എന്നിവയും ഞായറാഴ്ച സംയുക്ത ആരാധനയും തിരുവത്താഴ ശുശ്രൂഷയും നടക്കും.

ഉമ്മന്നൂർ താബോർ വോയ്സ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കും. 

 സെന്റർ സെക്രട്ടറി പാസ്റ്റർ സാജൻ ഈശോ പ്ലാച്ചേരി, സെന്റർ ജോയിന്റ് സെക്രട്ടറി സണ്ണിമോൻ ജോർജ് , സെന്റർ ട്രഷറർ സി.കെ. അലക്സണ്ടർ, എന്നിവരുടെ നേതൃത്വത്തിലുള്ള കൺവൻഷൻ കമ്മിറ്റി പ്രവർത്തിച്ചു വരുന്നു.

Advertisement