ഐപിസി ചങ്ങനാശ്ശേരി ഈസ്റ്റ് സെന്റർ കൺവെൻഷൻ ഫെബ്രുവരി 2

ഐപിസി ചങ്ങനാശ്ശേരി ഈസ്റ്റ് സെന്റർ കൺവെൻഷൻ  ഫെബ്രുവരി 2

പാസ്റ്റർ എബ്രഹാം ടി. മാത്യു തിരുവല്ല

ചങ്ങനാശ്ശേരി : ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ചങ്ങനാശ്ശേരി ഈസ്റ്റ് സെന്റർ കൺവെൻഷൻ  ഫെബ്രുവരി 2 വ്യാഴം മുതൽ 5 ഞായർ വരെ ഐപിസി ഗിലെയാദ് ചാഞ്ഞോടി സഭാ ഗ്രൗണ്ടിൽ  നടക്കും. സെന്റർ പ്രസിഡന്റ് പാസ്റ്റർ ജോർജി വർഗീസ്  ഉദ്ഘാടനം ചെയ്യും.   പാസ്റ്റർമാരായ സണ്ണി കുര്യൻ (വാളകം), റെജി ശാസ്ത്രാം കോട്ട, ദാനിയേൽ കൊന്നനിൽക്കുന്നതിൽ, ബാബു ചെറിയാൻ ( പിറവം ) എന്നിവർ പ്രസംഗിക്കും.  

എല്ലാദിവസവും വൈകിട്ട് 6-9 വരെ രാത്രി യോഗവും, വെള്ളിയാഴ്ച പൊതു ഉപവാസ പ്രാർത്ഥനയും, ശനിയാഴ്ച മാസയോഗവും, ഉച്ചയ്ക്കുശേഷം പുത്രി കാ സംഘടനകളുടെ സംയുക്ത വാർഷികവും, ഞായറാഴ്ച പൊതു ആരാധനയും നടക്കും.

  പാസ്റ്റർ അനിൽ ടി. കുഞ്ഞുമോൻ, ( സെന്റർ സെക്രട്ടറി ) പാസ്റ്റർ ജോൺസൻ ജോസഫ് (പബ്ലി . കൺവീനർ) എന്നിവർ നേതൃത്വം നല്കി.