ഐപിസി ധോണി സഭാ ഹാൾ സമർപ്പണം നടന്നു

വാർത്ത: പ്രദീപ് പ്രസാദ് മണ്ണാർകാട്
പാലക്കാട് : ഐപിസി ധോണി സഭയ്ക്കു വേണ്ടി നവീകരിച്ച പ്രാർത്ഥനാ ഹാൾ ഡിസം.31 ന് ഉദ്ഘാടനം ചെയ്തു.
പാലക്കാട് നോർത്ത് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ എം.വി.മത്തായി സമർപ്പണ്ണ ശുശ്രൂഷ നിർവഹിച്ചു.പാസ്റ്റർ ചാക്കോ ദേവസ്യ അദ്ധ്യക്ഷനായിരുന്നു.
പാസ്റ്റർമാരായ എം.കെ. ജോയി, ജോർജ് എൻ ഏബ്രഹാം, കെ.യു. ജോയി, ജോസ് വർഗീസ്, ജിമ്മി കുര്യാക്കോസ്, ഫിജി ഫിലിപ്പ്, കൗൺസിംഗങ്ങളായ പാസ്റ്റർ റെജി ഗോവിന്ദാപുരം, എബ്രഹാം വടക്കേത്ത്, വിൻസെന്റ്, എന്നിവർ പ്രസംഗിച്ചു.
സഭാ സെകട്ടറി ഇ.എം. ബാബു സ്വാഗതവും പിടി സഖറിയ നന്ദിയും പറഞ്ഞു.