ഐപിസി ഈരാറ്റുപേട്ട സെന്റർ കൺവെൻഷൻ ഇന്ന് ഏപ്രിൽ 3 മുതൽ

ഐപിസി ഈരാറ്റുപേട്ട സെന്റർ കൺവെൻഷൻ ഇന്ന് ഏപ്രിൽ 3 മുതൽ

ഈരാറ്റുപേട്ട: ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭ ഈരാറ്റുപേട്ട സെന്റർ 11മത് വാർഷിക കൺവെൻഷൻ ഏപ്രിൽ 3-ബുധൻ മുതൽ 7-ഞായർ വരെ ഈരാറ്റുപേട്ട ഐപിസി ഷെക്കേന ഓഡിറ്റോറിയത്തിൽ നടക്കും.

സെന്റർ പ്രസിഡന്റ്‌ പാസ്റ്റർ രാജേഷ് പ്ലാത്തോട്ടം ഉദ്ഘാടനം നിർവഹിക്കും. പകൽ യോഗങ്ങൾ രാവിലെ 10 മുതൽ 1 വരെയും രാത്രി യോഗങ്ങൾ വൈകുന്നേരം 6 മുതൽ 9  വരെയുമാണ് ക്രമീകരിച്ചിരിക്കുന്നത്.

പാസ്റ്റർമാരായ റോബിൻസൺ ഗൂഡല്ലൂർ, കെ.എ.എബ്രഹാം തിരുവല്ല, പ്രിൻസ് തോമസ് റാന്നി, അനീഷ്‌ ഏലപ്പാറ, ദുരൈ രാജ് തമിഴ്നാട് എന്നിവർ പ്രസംഗിക്കും. പാസ്റ്റർ ജിബിൻ ജോണി തൃശൂർ നേതൃത്വം നൽകുന്ന ഷെക്കേന വോയിസ്‌ ഈരാറ്റുപേട്ട സംഗീത ശുശ്രൂഷകൾ നിർവഹിക്കും.

ഞായർ രാവിലെ 10 ന് കർത്തൃമേശയോടുകൂടിയ സംയുക്ത ആരാധന കൺവെൻഷന്റെ സമാപന സമ്മേളനമായിരിക്കും.