ഐ പി സി ജനറൽ ഇലക്ഷൻ : ബ്രദർ ജി. ഐസക്കിനെ ഒബ്സേർവറായി നിയമിച്ചു

കുമ്പനാട്: മെയ് 11 ന് നടക്കുന്ന ഐപിസി ജനറൽ ഇലക്ഷന്റെ മുഖ്യ നിരീക്ഷകനായി ബ്രദർ ജി. ഐസക്കിനെ നിയമിച്ചു. ഐപിസി തിരുവനന്തപുരം താബോർ സഭാംഗവും കഴിഞ്ഞ മൂന്നു ടേമുകളിൽ നടന്ന ഐപിസി ജനറൽ തിരെഞ്ഞെടുപ്പുകളിൽ മുഖ്യ തെരെഞ്ഞെടുപ്പ് കമ്മിഷൻ ആയിരുന്നു. ഓൾ ഇന്ത്യ സ്പോർട്ട്സ് അതോരിറ്റിയുടെ മുൻ ഡയറക്ടർ ആയിരുന്നു.
തിരഞ്ഞെടുപ്പിന്റെ ഭാഗമായി കുമ്പനാട് ഹെഡ്ക്വാർട്ടേഴ്സിൽ ഓഫീസ് തുറന്നു.
ഇലക്ഷൻ കമ്മിഷണറായി ബ്രദർ ഫിന്നി സഖറിയായും (കേരള ഗവ.മുൻ അഡി. സെക്രട്ടറി), റിട്ടേണിംഗ് ഓഫീസർമാരായി പാസ്റ്റർ വർഗീസ് മത്തായി, ബ്രദർ മാത്യു ഏബ്രഹാം (മുൻ യു എൻ ഓഫീസർ) എന്നിവരെയും തിരഞ്ഞെടുത്തു.