ഐ പി സി സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡ് : പാലക്കാട് ജില്ലാ പ്രവർത്തനോദ്ഘാടനം മാർച്ച് 8 ന്

ഐ പി സി സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡ് :  പാലക്കാട് ജില്ലാ പ്രവർത്തനോദ്ഘാടനം മാർച്ച് 8 ന്

പാലക്കാട്‌ : ഐപിസി സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡ്  പാലക്കാട് ജില്ലാ പ്രവർത്തനോദ്ഘാടനം മാർച്ച് 8 ന് നെന്മാറ പേഴുംപാറ ഐ പി സി ഹാളിൽ നടക്കും. പാസ്റ്റർ എം.വി.മത്തായി ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർ എം.ജെ. മത്തായി അദ്ധ്യക്ഷനായിരിക്കും.

ഇവാഞ്ചലിസം ബോർഡ് ചെയർമാൻ പാസ്റ്റർ സജി കാനം , വൈസ് ചെയർമാൻ എം.എ തോമസ്, സെക്രട്ടറി ഗ്ലാഡ്സൺ ജേക്കബ് തുടങ്ങി സംസ്ഥാനതല ഭാരവാഹികളും പങ്കെടുക്കും.

പാലക്കാട് ജില്ലയിലെ സെന്റർ ശുശ്രൂഷകന്മാരും കോർഡിനേറ്റർമാരായ പാസ്റ്റർ കെ.ബിനു , പാസ്റ്റർ ഷാജി പി.ജോർജ് എന്നിവർ നേതൃത്വം നല്കും.