ഐപിസി ഫാമിലി കോൺഫറൻസ് സഹായ വിതരണം ഇന്ന് 19 ന്

ഐപിസി ഫാമിലി കോൺഫറൻസ് സഹായ വിതരണം ഇന്ന് 19 ന്
varient
varient
varient

കുമ്പനാട് : ഒക്കലഹോമയിൽ നടന്ന 18ാമത് ഐപിസി ഫാമിലി    കോൺഫ്രൻസിന്റെ  ആഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ ജീവകാരുണ്യ പദ്ധതികളുടെ വിതരണം നാളെ ജനു. 19 ന് ഉച്ചകഴിഞ്ഞ് 2.30 ന് കുമ്പനാട് എലിം ഹാളിൽ നടക്കും.

കോൺഫറൻസ് ചെയർമാൻ പാസ്റ്റർ പി. സി. ജേക്കബിന്റെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനം ആന്റോ ആൻറണി എം പി ഉദ്ഘാടനം ചെയ്യും. പാസ്റ്റർ സാം ജോർജ് മുഖ്യ പ്രഭാഷണം നടത്തും. പാസ്റ്റർമാരായ ഷിബു തോമസ്, ജോസഫ് വില്യംസ് , വിൽസൺ വർക്കി , സാബു വർഗിസ് എന്നിവർ പ്രസംഗിക്കും. ഫിന്നി ഏബ്രഹാം , തോമസ് വർഗീസ് എന്നിവർ നേതൃത്വം നൽകും. വിവിധ പദ്ധതികളിലായി 30 ലക്ഷം രൂപ സമ്മേളനത്തിൽ വച്ച് വിതരണം ചെയ്യും. 

Advertisement