വേദനിക്കുന്നവരുടെ കണ്ണീരൊപ്പി ഐപിസി ഫാമിലി കോൺഫറൻസ്

വേദനിക്കുന്നവരുടെ കണ്ണീരൊപ്പി ഐപിസി ഫാമിലി കോൺഫറൻസ്

കുമ്പനാട് : ഒക്കലഹോമയിൽ നടന്ന 18ാമത് ഐ പി സി കുടുംബ സംഗമത്തിന്റെ ആഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ ജീവകാരുണ്യ പദ്ധതികളുടെ വിതരണം 19 ന് ഉച്ചകഴിഞ്ഞ് കുമ്പനാട് ഐപിസി എലിം ഹാളിൽ നടന്നു.

കോൺഫറൻസ് ചെയർമാൻ പാസ്റ്റർ പി സി ജേക്കബിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം ആന്റോ ആൻറണി എം പി ഉദ്ഘാടനം ചെയ്തു. പാസ്റ്റർ സാം ജോർജ് മുഖ്യ പ്രഭാഷണം നടത്തി. പാസ്റ്റർമാരായ ഷിബു തോമസ് ഒക്കലഹോമ, ജോസഫ് വില്യംസ് , വിൽസൺ വർക്കി , സാബു വർഗിസ് , റോയി വാകത്താനം , സാംകുട്ടി ചാക്കോ , സി.പി. മോനായി , സജി മത്തായി കാതേട്ട്, രാജൻ ആര്യപ്പള്ളിൽ പാസ്റ്റർ കെ.ജെ ജോബ്  ആശംസകൾ അറിയിച്ചു. പിവൈപിഎ സെക്രട്ടറി ഇവാ. ഷിബിൻ ശാമുവേൽ , കെ.എൻ റസൽ , സ്വർഗ്ഗീയധ്വനി എഡിറ്റർ ഫിന്നി പി മാത്യു എന്നിവർ പദ്ധതികൾ വിശദീകരിച്ചു.

ജോർജ് തോമസ് സ്വാഗതവും ഫിന്നി ഏബ്രഹാം നന്ദിയും പറഞ്ഞു . വിവാഹ , ഭവന , കോവിഡ് , ചികിൽസ പദ്ധതികളിലായി 30 ലക്ഷം രൂപ സമ്മേളനത്തിൽ  വിതരണം ചെയ്യും .

പാസ്റ്റർ പിസി ജേക്കബ് (ചെയർമാൻ),ജോർജ് തോമസ് (സെക്രട്ടറി) , തോമസ് കെ വർഗീസ് (ട്രഷറാർ) , ജസ്റ്റിൻ ഫിലിപ്പ് ( യൂത്ത് കോർഡിനേറ്റർ) , ഗ്രേസ് ശാമുവേൽ ( ലേഡീസ് കോർഡിനേറ്റർ) ഫിന്നി രാജു (പബ്ളിസിറ്റി കോർഡിനേറ്റർ ) എന്നിവരായിരുന്നു കോൺഫറൻസ് ഭാരവാഹികൾ .

 

Advertisement