മീനടം ട്രിനിറ്റി സെന്ററിൽ വി ബി എസിനു ഇന്ന് തുടക്കം; മെയ് 13 നു സമാപനം

മീനടം ട്രിനിറ്റി സെന്ററിൽ വി ബി എസിനു ഇന്ന് തുടക്കം; മെയ് 13 നു സമാപനം

കോട്ടയം : ഐപിസി പുതുപ്പള്ളി സണ്ടേസ്കൂളും ഗുഡ്ന്യൂസ് കമ്യൂണിറ്റി ക്ലബും സംയുക്തമായി നടത്തുന്ന പവർ വി ബി എസ് മെയ് 8 മുതൽ 13 വരെ മീനടം ട്രിനിറ്റി സെന്ററിൽ നടക്കും.

സെന്റർ ശുശ്രൂഷകൻ പാസ്റ്റർ പി.എ മാത്യു ഉദ്ഘാടനം നിർവഹിക്കും. സണ്ടേസ്കൂൾ പ്രവർത്തകരും ജിസി സി പ്രവർത്തകരും നേതൃത്വം നല്കും.

ജിസിസി കോട്ടയം മേഖല നടത്തുന്ന മൂന്നാമത്തെ വിബിഎസ് ആണിത്. അന്തർദേശീയതലത്തിൽ വെസ്ലി മാത്യു, ഗ്രെയ്സൻ വിൽസൺ , ദേശീയതലത്തിൽ സജി മത്തായി കാതേട്ട് , ആശിഷ് മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് ജിസിസിയുടെ പ്രവർത്തനങ്ങൾ നടക്കുന്നത്.

ഐപിസി പുതുപ്പള്ളി സെന്റർ സണ്ടേസ്കൂൾ സെക്രട്ടറി ബെന്നി ജോസഫ് , ജിസിസി കോടയം പ്രസിഡന്റ് പാസ്റ്റർ സജി മുട്ടം , സെകട്ടറി മാർട്ടിൻ ജോസഫ് ട്രഷറർ പാസ്റ്റർ അനൂപ് കോര , ഗുഡ്ന്യൂസ് റസിഡന്റ് എഡിറ്റർ സന്ദീപ് വിളമ്പുകണ്ടം, ഐ പി സി സണ്ടേസ്കൂൾ കോട്ടയം സോൺ സെക്രട്ടറി സജി നടുവത്ര തുടങ്ങിയവർ നേതൃത്വം നല്കും.

കൂടുതൽ വിവരങ്ങൾക്ക് : 9847649078 , 9447372726

Advertisement