മാധ്യമ പ്രവർത്തകരുടെ മക്കൾക്ക് വിദ്യാഭ്യാസ സഹായവുമായി രാജൻ ആര്യപ്പിള്ളി

മാധ്യമ പ്രവർത്തകരുടെ മക്കൾക്ക് വിദ്യാഭ്യാസ സഹായവുമായി രാജൻ ആര്യപ്പിള്ളി
varient
varient
varient

കുമ്പനാട്: ഐപിസി ഗ്ലോബൽ മീഡിയാ അസോസിയേഷന്റെ കിഴിലുള്ള മാധ്യമ പ്രവർത്തകരുടെ മക്കൾക്ക് ഉന്നത പഠനത്തിനു സ്കോളർഷിപ്പ് നല്കും. ഇതിനായിട്ടുള്ള സാമ്പത്തിക സഹായം മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ രാജൻ ആര്യപ്പിള്ളി നല്കും. 

സ്കോളർഷിപ്പിന്റെ ആദ്യ സംഭാവന കുമ്പനാട് നടന്ന ഗ്ലോബൽ മീഡിയാ മീറ്റിൽ നല്കി. അസോസിയേഷനു വേണ്ടി  ചെയർമാൻ സി.വി.മാത്യു ഏറ്റുവാങ്ങി. ഡോ. വൽസൻ എബ്രഹാം , തോമസ് ജേക്കബ് എന്നിവർ പ്രസംഗിച്ചു.

വൈസ് ചെയർമാൻ സാംകുട്ടി ചാക്കോ നിലമ്പൂർ , ജനറൽ സെക്രട്ടറി സജി മത്തായി കാതേട്ട് , ട്രഷറർ ഫിന്നി പി. മാത്യു, മറ്റു ഭാരവാഹികളായ പാസ്റ്റർ റോയി വാകത്താനം അച്ചൻ കുഞ്ഞ് ഇലന്തൂർ, പാസ്റ്റർ സി.പി. മോനായി, ഷാജി മാറാനാഥ എന്നിവർ പങ്കെടുത്തു.

Advertisement