ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ട് സർക്കാർ കണ്ടില്ലെന്ന് നടിക്കരുത്; സത്വര നടപടി വേണം

ജെ.ബി. കോശി കമ്മിഷൻ  റിപ്പോർട്ട് സർക്കാർ കണ്ടില്ലെന്ന് നടിക്കരുത്; സത്വര നടപടി വേണം

ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ടിൽ നടപടി വേണം: ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ

തിരുവല്ല: ക്രൈസ്തവരുടെ ക്ഷേമത്തിനായി നിയോഗിക്കപ്പെട്ട ജെ.ബി.കോശി കമ്മിഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നതിനുവേണ്ട അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. മുൻകാലങ്ങളിൽ വിവിധ സർക്കാരുകൾ നിയമിച്ച കമ്മീഷനുകൾ നൽകിയ റിപ്പോർട്ടുകൾ നടപടികൾ സ്വീകരിക്കാതെ കാലഹരണപ്പെട്ട സ്ഥിതി ജെ.ബി കമ്മീഷൻ റിപ്പോർട്ടിന് ഉണ്ടാകരുതെന്ന് യോഗം ആവശ്യപ്പെട്ടു.

മെയ് 17ന് സമർപ്പിച്ച റിപ്പോർട്ടിന്റെ പൂർണ്ണരൂപം പുറത്തുവിട്ട് വേണ്ട രീതിയിലുള്ള ചർച്ച നടത്തി ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കുള്ള വിവിധ ക്ഷേമ പദ്ധതികൾ സർക്കാർ പ്രഖ്യാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ജനറൽ വൈസ് ചെയർമാൻ സാംകുട്ടി ചാക്കോ നിലമ്പൂർ അദ്ധ്യക്ഷനായിരുന്നു. ജനറൽ സെകട്ടറി സജി മത്തായി കാതേട്ട് പ്രമേയം അവതരിപ്പിച്ചു.

ജനറൽ ട്രഷറാർ ഫിന്നി പി. മാത്യു, ജനറൽ കോർഡിനേറ്റർ ടോണി ഡി. ചെവ്വൂക്കാരൻ, സെക്രട്ടറിമാരായ പാസ്റ്റർ രാജു ആനിക്കാട്, ഷിബു മുള്ളംകാട്ടിൽ, കൗൺസിൽ അംഗങ്ങളായ പാസ്റ്റർ അച്ചൻകുഞ്ഞ് ഇലന്തൂർ , പാസ്റ്റർ സി.പി.മോനായി, ഷാജി മാറാനാഥ എന്നിവർ പ്രസംഗിച്ചു.

Advertisement