ഐപിസി ഹിമാചൽ സ്റ്റേറ്റ് കൺവൻഷൻ ഏപ്രിൽ 4 മുതൽ

ഐപിസി ഹിമാചൽ സ്റ്റേറ്റ് കൺവൻഷൻ ഏപ്രിൽ 4 മുതൽ

പത്താൻകോട്ടിൽ നടക്കുന്ന യുണൈറ്റഡ് പെന്തെക്കോസ്തൽ വേൾഡ് കോൺഫറൻസ്  മാർച്ച് 31 മുതൽ ഏപ്രിൽ 4 വരെ 

https://youtu.be/7WIM65rhEMo?si=xj6TKYO7WoUUl_9L

പത്താൻകോട് : ഐപിസി ഹിമാചൽ സ്റ്റേറ്റിൻ്റെ സംസ്ഥാന കൺവൻഷൻ ഏപ്രിൽ 4 മുതൽ 7 വരെ പത്താൻകോട്ട് ദാക്കി കൺവൻഷൻ സെൻ്ററിൽ നടക്കും. ഏപ്രിൽ 4 ന് വൈകിട്ട് സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ ടൈറ്റസ് ഈപ്പൻ ഉദ്ഘാടനം നിർവഹിക്കും.

പാസ്റ്റർമാരായ ജേക്കബ് ജോൺ, വി. ജെ. തോമസ്, കെ.എസ് ജോസഫ്, ബെന്നി തോമസ് എന്നിവർ മുഖ്യ പ്രസംഗകരായിരിക്കും.

ബൈബിൾ ക്ലാസ്, പാസ്റ്റേഴ്സ് കോൺഫറൻസ്, സോദരി സമാജത്തിൻ്റെ യോഗം, ഓർഡിനേഷൻ ശുശൂഷ, പിവൈ പി എ &സണ്ടേസ്ക്കൂൾ വാർഷികം, ഏപ്രിൽ 7 ന് ഞായറാഴ്ച രാവിലെ 8 ന് സംയുക്ത ആരാധനയും തിരുവത്താഴ ശുശ്രൂഷ എന്നിവ നടക്കും.

സംസ്ഥാന ഭാരവാഹികളായ പാസ്റ്റർ ടൈറ്റസ് ഈപ്പൻ (പ്രസിഡൻ്റ്) , പാസ്റ്റർ എം.എം. ജോൺ (വൈസ് പ്രസിഡൻ്റ്),പാസ്റ്റർ റോജൻ കെ. ജേക്കബ് (സെക്രട്ടറി), പാസ്റ്റർ അജയ് കുമാർ (ജോ. സെക്രട്ടറി), അജയ് കുമാർ (ട്രഷറാർ) എന്നിവർ നേതൃത്വം നല്കും.