ഐ.പി.സി അയർലൻഡ് റീജിയൻ: സംയുക്ത സഭാ യോഗം ഏപ്രിൽ 29ന്  

ഐ.പി.സി അയർലൻഡ് റീജിയൻ: സംയുക്ത സഭാ യോഗം ഏപ്രിൽ 29ന്  

അയർലൻഡ് : ഐ.പി.സി. അയർലൻഡ് റീജിയനിലെ സഭകളുടെ പൊതു ആരാധനയും ഓർഡിനേഷൻ ശുശ്രൂഷയും ഏപ്രിൽ 29ന് രാവിലെ 11 മുതൽ 1 വരെ കൗണ്ടി മയോയിൽ നടക്കും. ലിവിങ് ഹോപ്പ് ക്രിസ്ത്യൻ ഫെലോഷിപ്പ് ചർച്ച് ആഥിഥേയത്വം വഹിക്കും. 

അന്നേ ദിവസം വിവിധ ബോർഡുകളുടെ പ്രവർത്തനഉദ്ഘാടനവും ഓർഡിനേഷൻ ശുശ്രൂഷയും നടക്കും. റീജിയൻ പ്രസിഡണ്ട് പാസ്റ്റർ സി.റ്റി. എബ്രഹാം, വൈസ് പ്രസിഡണ്ട് ജിജി എം. വർഗീസ്,  സെക്രട്ടറി പാസ്റ്റർ സാനു പി. മാത്യു, ജോയിൻ സെക്രട്ടറി പാസ്റ്റർ ഷൈൻ മാത്യു, കൗൺസിൽ അംഗം പാസ്റ്റർ ബിജു മാത്യു എന്നിവർ നേതൃത്വം നൽകും.