ഐപിസി കാസറഗോഡ് സെന്റർ കൺവൻഷൻ ചെർക്കളയിൽ

 ഐപിസി കാസറഗോഡ് സെന്റർ കൺവൻഷൻ ചെർക്കളയിൽ

കാസറഗോഡ് :  ഐപിസി കാസറഗോഡ് സെന്ററിന്റെ 12-മത്  കൺവൻഷനും സംഗീതവിരുന്നും ഏപ്രിൽ 7 മുതൽ 9 വരെ ചെർക്കള ടൗണിൽ നടക്കും.  സെന്റർ മിനിസ്റ്റർ പാസ്റ്റർ സന്തോഷ് മാത്യു കൺവൻഷൻ ഉൽഘാടനം ചെയ്യും. പാസ്റ്റർമാരായ വി പി. ഫിലിപ്പ്, കെ ഒ തോമസ്, രാജു ആനിക്കാട് എന്നിവർ .  സംസാരിക്കും. ബ്രദർ പോൾസൺ കണ്ണൂർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. 8 നു രാവിലെ മാസയോഗവും ഉച്ചയ്ക്ക് ലഹരി വിരുദ്ധ റാലിയും 9 നു ഞായറാഴ്ച സംയുക്ത ആരാധനയും ഉണ്ടായിരിക്കും.