ദേശത്തിനു സൗഖ്യം ദൈവത്തിലൂടെ മാത്രം : പാസ്റ്റർ കെ.സി. തോമസ്

ദേശത്തിനു സൗഖ്യം ദൈവത്തിലൂടെ മാത്രം : പാസ്റ്റർ കെ.സി. തോമസ്

ഐ പി സി കേരള സ്റ്റേറ്റ് കൺവൻഷന് നിലമ്പൂരിൽ തുടക്കമായി

നിലമ്പൂർ:  അശാന്തി നിറഞ്ഞ ലോകത്ത് ദൈവത്തിലൂടെ മാത്രമേ  സമാധാനവും സന്തോഷവും അതിലൂടെ ദേശത്തിനും കുടുംബത്തിനും സൗഖ്യം നല്കാനാവു എന്ന് ഇന്ത്യാ പെന്തെക്കോസ്തു കേരളാ സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കെ.സി തോമസ് പറഞ്ഞു.

'ക്രിസ്തു പകർന്നു തന്ന സ്നേഹം മനുഷ്യരിലൂടെ ഭൂമിയിൽ എല്ലായിടവും പകർന്നാൽ അതിലൂടെ കൂരിട്ട് നിറഞ്ഞ ലോകത്തിനു വെളിച്ചമാവുമെന്നും അദ്ദേഹം പറഞ്ഞു. നിലസൂരിൽ ആരംഭിച്ച  ഐപിസി കേരള സ്റ്റേറ്റ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പാസ്റ്റർ കെ.സി തോമസ് '

സംസ്ഥാന വൈസ് പ്രസിഡൻ്റ് പാസ്റ്റർ ഏബ്രഹാം ജോർജ് അദ്ധ്യക്ഷനായിരുന്നു. പാസ്റ്റ്ർ ഷിബു തോമസ് മുഖ്യവചന ശുശ്രൂഷ നിർവ്വഹിച്ചു.

ഡിസംബർ 4 ബുധൻ മുതൽ 8 ഞായർ വരെ നിലമ്പൂർ പാലുണ്ട ന്യൂ ഹോപ്പ് ബൈബിൾ കോളേജ് ഗ്രൗണ്ടിൽ നടക്കും.  സംസ്ഥന  ജോയിൻ്റ്
സെക്രട്ടറി പാസ്റ്റർ രാജു ആനിക്കാട് സങ്കീർത്തനം വായിച്ചു.

സംസ്ഥന സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൻ', സംസ്ഥാന ഭാരവാഹികളായ  ജെയിംസ് ജോർജ് , പി.എം ഫിലിപ്പ് , ജനറൽ കൺവീനർ പാസ്റ്റർ ജോൺ
ജോർജ് , മലബാർ മേഖല സെകട്ടറി പാസ്റ്റർ ബിജോയ് കുര്യാക്കോസ്  എന്നിവർ പ്രസംഗിച്ചു.

ഡിസം. 8 നു സമാപിക്കും
തുടർ ദിവസങ്ങളിൽ വൈകിട്ട് 6 ന് നടക്കുന്ന പൊതുയോഗങ്ങളിൽ പാസ്റ്റർമാരായ
 ബാബു ചെറിയാൻ, ഫിലിപ്പ് പി. തോമസ്, വിൽസൺ വർക്കി, രാജു മേത്ര, സാം ജോർജ്, ഡിഗോൾ ലൂയിസ് എന്നിവർ പ്രസംഗിക്കും. 

സമ്മേളനത്തിനോടനുബന്ധിച്ച് എല്ലാദിവസവും വൈകിട്ട് 5.30 മുതൽ പൊതുയോഗങ്ങൾ, വ്യാഴം രാവിലെ 10 മുതൽ 4 വരെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ശുശ്രൂഷക കുടുംബ സമ്മേളനം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 10 മുതൽ ഉണർവ് യോഗങ്ങൾ, വെള്ളി ഉച്ചയ്ക്ക് 2 മുതൽ കേരള സ്റ്റേറ്റ് വുമൺസ് ഫെല്ലോഷിപ് സമ്മേളനം, ശനി ഉച്ചയ്ക്ക് 2 മുതൽ സ്റ്റേറ്റ് പി.വൈ.പി.എ - സൺ‌ഡേ സ്കൂൾ സമ്മേളനം എന്നിവ നടക്കും. 

ഞായർ രാവിലെ 9 മുതൽ നൂറുക്കണക്കിന് വിശ്വാസികൾ സംബന്ധിക്കുന്ന സംയുക്ത ആരാധനയോടെ കൺവൻഷൻ സമാപിക്കും. കർതൃമേശ ശുശ്രൂഷയ്ക്ക് പാസ്റ്റർ കെ.സി തോമസ് നേതൃത്വം നല്കും.
 ജനറൽ പ്രസ്ബിറ്റർമാരായ പാസ്റ്റർ കെ.സി ഉമ്മൻ , പാസ്റ്റർ വർഗീസ് മാത്യു , പ്രോഗ്രാം കോർഡിനേറ്റർ സജി മത്തായി കാതേട്ട് , കൺവൻഷൻ കോർഡിനേറ്റർ  ജയിംസ് വർക്കി നിലമ്പൂർ           ,   തുടങ്ങിയവർ  വിവിധ സെഷനുകളിൽ പ്രസംഗിക്കും. 
ഇമ്മാനുവേൽ കെ.ബി., സ്റ്റീഫൻ മാത്യു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള നൂറു അംഗ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കും.


സംസ്ഥാന കൺവൻഷനിൽ നാളെ (വ്യാഴം)

രാവിലെ 10 ന് മലബാർ മേഖല ശുശ്രൂഷകാ കുടുംബ സംഗമം - പ്രസംഗം : പാസ്റ്റർ ഷിബു തോമസ് 

വൈകിട്ട് 6 ന് പൊതുയോഗം : 
പ്രസംഗം പാസ്റ്റർ ബാബു ചെറിയാൻ