ശക്തമായ കാറ്റും മഴയും : ഐപിസി തൃക്കണ്ണമംഗൽ സഭയുടെ മേൽക്കുരയ്ക്ക് നാശനഷ്ടം

ശക്തമായ കാറ്റും മഴയും : ഐപിസി തൃക്കണ്ണമംഗൽ സഭയുടെ മേൽക്കുരയ്ക്ക് നാശനഷ്ടം

ജേക്കബ് ജോൺ കൊട്ടാരക്കര

കൊട്ടാരക്കര : ശക്തമായ കാറ്റിലും മഴയിലും തൃക്കണ്ണമംഗലിലും പരിസരത്തും വ്യാപക നാശനഷ്ടമുണ്ടായി.

ഐപിസി തൃക്കണ്ണമംഗൽ സഭയുടെ മേൽക്കുര ഇളക്കുകയും ഇലക്ട്രിക് പോസ്റ്റിലേക്ക് മറിയുകയും ചെയ്തു. ഫയർഫോഴ്സിന്റെ സഹായത്താൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടന്നു. സഭയുടെ പരിസര പ്രദേശങ്ങളിലെ മരങ്ങൾ കടപുഴകുകയും ഇലക്ട്രിക് പോസ്റ്റുകൾ മറിയുകയും ചെയ്തിട്ടുണ്ട്. ദൈവമക്കളുടെ പ്രാർത്ഥന സഭാ ശുശ്രൂഷകൻ പാസ്റ്റർ റെജിമോൻ ചാക്കോയും സെക്രട്ടറി ബ്രദർ ഡി. അലക്സാണ്ടറും അഭ്യർത്ഥിച്ചു.