മണിപ്പൂരിനെ ചേർത്തണച്ച് ഐപിസി കൊട്ടാരക്കര സെന്ററും

മണിപ്പൂരിനെ ചേർത്തണച്ച് ഐപിസി കൊട്ടാരക്കര സെന്ററും

കൊട്ടാരക്കര : വംശീയ അക്രമം രൂക്ഷമായ മണിപ്പൂരിന്റെ സമാധാനത്തിനായി ഐപിസി കൊട്ടാരക്കര സെന്ററിന്റെ നേതൃത്വത്തിൽ ഐക്യദാർഢ്യ പ്രാർഥനാ സംഗമം ജൂലൈ 18 ന് രാവിലെ 10 മുതൽ ബേർശേബാ സഭാ ഹാളിൽ നടക്കും. സെന്റർ പ്രസിഡന്റ് പാസ്റ്റർ എ. ഒ. തോമസ്കുട്ടി , സെക്രട്ടറി പാസ്റ്റർ തോമസ് മാത്യു തുടങ്ങിയവർ നേതൃത്വം നല്കും.