ഐപിസി കൊട്ടാരക്കര മേഖലക്ക് പുതിയ ഭാരവാഹികൾ

ഐപിസി കൊട്ടാരക്കര മേഖലക്ക് പുതിയ ഭാരവാഹികൾ

കൊട്ടാരക്കര : ഇൻഡ്യാ പെന്തെക്കോസ്തു ദൈവസഭ കൊട്ടാരക്കര മേഖല ഭാരവാഹികളായി പാസ്റ്റർ ബഞ്ചമിൻ വർഗീസ് (പ്രസിഡൻ്റ്), പാസ്റ്റർ സാം ജോർജ് (വർക്കിംഗ് പ്രസിഡൻറ്), പാസ്റ്റർ ജോൺ റിച്ചാർഡ് , പാസ്റ്റർ കുഞ്ഞുമോൻ വർഗീസ് , പാസ്റ്റർ എ.ഒ തോമസ്കുട്ടി, പാസ്റ്റർ കുഞ്ഞപ്പൻ സി. വർഗിസ് (വൈസ് പ്രസിസൻറൻമാർ), ജയിംസ് ജോർജ് വേങ്ങൂർ (സെക്രട്ടറി), പാസ്റ്റർ ഷിബു ജോർജ്, ഫിന്നി പി. മാത്യു (ജോ.സെക്രട്ടറിമാർ), പി.എം. ഫിലിപ്പ് (ട്രഷറാർ) എന്നിവർ തിരഞ്ഞെ. ടുത്തു. 

മെയ് 5 ന് കൊട്ടാരക്കര ബേർശേബ ഹാളിൽ നടന്ന ജനറൽ ബോഡിയാണ് പുതിയ ഭാരവാഹികളെ തെരഞെടുത്തത്. 

ഐപിസിയിലെ ആദ്യത്തേതും ഏറ്റവും വലിയതുമായ മേഖലയിൽ കൊല്ലം, പത്തനംതിട്ട ജില്ലകളിലുള്ള 20 സെൻ്ററുകളും 450 ൽ അധികം സഭകളുമുണ്ട്. മേഖലയുടെ ചുമതലയിൽ കൺവൻഷൻ , ശുശ്രുഷകാ സമ്മേളനം , ജീവകാരണ്യ പ്രവർത്തനങ്ങൾ എന്നിവ നടത്തി വരുന്നു.

Advertisement