ഐപിസി കുമ്പനാട് ഡിസ്ട്രിക്ട് കൺവൻഷന് തുടക്കമായി

ഐപിസി കുമ്പനാട് ഡിസ്ട്രിക്ട് കൺവൻഷന് തുടക്കമായി

കുമ്പനാട്: ഇന്ത്യാ പെന്തകോസ്ത് ദൈവസഭ കുമ്പനാട് ഡിസ്ട്രിക്ട് കൺവൻഷന് അനുഗ്രഹീത തുടക്കം. ജനുവരി 4 മുതൽ 6 വരെ മുട്ടുമണ്ണുള്ള മണിയാറ്റ് ഓഡിറ്റോറിയത്തിൽ വച്ച് പകലും രാത്രിയിലുമായി നടത്തപ്പെടുന്ന യോഗങ്ങളിൽ സെന്റർ പ്രസിഡന്റ് ഡോ. വത്സൺ എബ്രഹാം ഉദ്ഘാടനം നിർവഹിച്ചു. നാം വചനത്തെ ശ്രദ്ധിക്കുന്നവരാകുവിൻ എന്നാൽ അത് ഹൃദയത്തിൽ പകരപെടും എന്ന് ഉദ്ഘാടനപ്രസംഗ ത്തിൽ അദ്ദേഹം ഓർപ്പിച്ചു.പാസ്റ്റർ എബ്രഹാം ശാമുവേൽ അധ്യക്ഷനായിരുന്നു. പാസ്റ്റർ തോമസ് ഫിലിപ്പ് വെൺമണി മുഖ്യ സന്ദേശം നൽകി 

തുടർന്നുള്ള ദിവസങ്ങളിൽ പാസ്റ്റർമാരായ , ഷിബു തോമസ് ഒക്കലഹോമ, വത്സൺ എബ്രഹാം എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. വെള്ളിയാഴ്ച പകൽ സംയുക്ത ഉപവാസ പ്രാർത്ഥനയിൽ പാസ്റ്റർ ഫെയ്ത് ബ്ലസ്സൺ പള്ളിപ്പാട് വചന ശുശ്രൂഷ നിർവഹിക്കും.ലിവിങ് മ്യൂസിക് മല്ലപ്പള്ളി, സ്പിരിച്വൽ വേവ്സ് അടൂർ, ഷെക്കെയ്ന സിംഗേഴ്സ് പത്തനംതിട്ട, എന്നിവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

ഡിസ്ട്രിക്ട് പുത്രികാ സംഘടനകളുടെ മീറ്റിംഗുകളും വിവിധ സെഷനുകളായി നടക്കും. അസോസിയേറ്റ് സെന്റർ മിനിസ്റ്റർ പാസ്റ്റർ റ്റി.ജെ എബ്രഹാം, വൈസ് പ്രസിഡന്റ്‌ പാസ്റ്റർ എബ്രഹാം ശാമുവൽ, സെക്രട്ടറി പാസ്റ്റർ ബ്ലസ്സൻ കുഴിക്കാല എന്നിവർ യോഗങ്ങൾക്ക് നേതൃത്വം നൽകും.

Advertisement