ഐപിസി കുവൈറ്റ് റീജിയൻ സോദരി സമാജം: സെമിനാർ സെപ്റ്റം. 18ന്

ഐപിസി കുവൈറ്റ് റീജിയൻ സോദരി സമാജം: സെമിനാർ സെപ്റ്റം. 18ന്

കുവൈറ്റ്: ഐപിസി കുവൈറ്റ്‌ റീജിയൻ സഹോദരീ സമാജത്തിന്റെ നേതൃത്വത്തിൽ, സെപ്റ്റംബർ 18, ബുധനാഴ്ച വൈകുന്നേരം ഇന്ത്യൻ സമയം 8:30ന്  ഓൺലൈൻ സെമിനാർ നടത്തും. ആധുനിക കാലഘട്ടത്തിൽ ദൈവഹിതം മനസ്സിലാക്കി വിശുദ്ധിയോടും വിശ്വസ്തതയോടും കൂടി ജീവിക്കുക എന്നതാണ് വിഷയം. മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി പ്രിൻസിപ്പൽ ഡോ. ആനി ജോർജ്ജ് ക്ലാസുകൾക്ക് നേതൃത്വം നൽകും. ഐപിസി അഹമ്മദി സഭാ ശുശ്രൂഷകൻ, പാസ്റ്റർ റെജിമോൻ സി ജേക്കബ് അധ്യക്ഷത വഹിക്കും ഐപിസി ഫുൾ ഗോസ്പൽ ചർച്ച് കൊയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

Meeting ID :- 850 8690 3226
Passcode :- SF2024