ഐ.പി.സി കേരള സ്റ്റേറ്റ് മലബാർ മിഷൻ ബോർഡ് പ്രവർത്തനോദ്ഘാടനം മാർച്ച് 13 ന്

ഐ.പി.സി കേരള സ്റ്റേറ്റ് മലബാർ മിഷൻ ബോർഡ് പ്രവർത്തനോദ്ഘാടനം മാർച്ച് 13 ന്

കുമ്പനാട്: ഐപിസി കേരള സ്റ്റേറ്റ് മലബാർ മിഷൻ ബോർഡിന്റെ പ്രവർത്തനോദ്ഘാടനം മാർച്ച് 13 ന് നെന്മാറ പേഴുംപാറ ഐ.പി.സി ശാലേം സഭ ഹാളിൽ നടക്കും. 

ഐ.പി.സി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോർജ്ജ് അദ്ധ്യക്ഷത വഹിക്കും. സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി.തോമസ് ഉത്ഘാടനം നിർവഹിക്കും. അനുഗ്രഹ പ്രാർത്ഥന ജോയിന്റ് സെക്രട്ടറി പാസ്റ്റർ രാജു ആനിക്കാട് നിർവഹിക്കും. മുഖ്യ സന്ദേശം സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ നിർവഹിക്കും. 

ജോയിന്റ് സെക്രട്ടറി ജയിംസ് ജോർജ്ജ്, ട്രഷറാർ പി.എം.ഫിലിപ്പ് എന്നിവർ ആശംസകൾ അറിയിക്കും. 

മലബാർ മിഷൻ ബോർഡിന്റെ ചെയർമാൻ പാസ്റ്റർ ജിമ്മി കുര്യാക്കോസ്, വൈസ് ചെയർമാൻ പാസ്റ്റർ റെജി ഗോവിന്ദപുരം, സെക്രട്ടറി തോമസ് ജേക്കബ്, ട്രഷറാർ എബ്രഹാം വടക്കേത്ത് എന്നിവർ നേതൃത്വം നൽകും.

Advertisement