ഐപിസി മംഗലാപുരം തീരദേശ സെന്റർ കൺവെൻഷൻ ഏപ്രിൽ 20 നാളെ മുതൽ

ഐപിസി മംഗലാപുരം തീരദേശ സെന്റർ കൺവെൻഷൻ ഏപ്രിൽ 20 നാളെ മുതൽ

മംഗളൂരു: ഐപിസി മംഗളൂരു തീരദേശ സെന്റർ  വാർഷിക കൺവെൻഷൻ ഏപ്രിൽ 20 വ്യാഴം മുതൽ 22 ശനി  വരെ   മംഗളൂരു ഐപിസി ശാലോം ഹാളിൽ നടക്കും. തീരദേശ സെൻ്റർ പ്രസിഡൻ്റ് പാസ്റ്റർ ഷാജി ജോസഫ് ഉദ്ഘാടനം ചെയ്യും.

ദിവസവും വൈകിട്ട് 6 മുതൽ നടക്കുന്ന കൺവൻഷനിൽ കർണാടക ഐപിസി സെക്രട്ടറി പാസ്റ്റർ ഡോ.വർഗീസ് ഫിലിപ്പ് , പാസ്റ്റർ ഷാജി യോഹന്നാൻ (കേരള),സെന്റർ പാസ്റ്റർ പാസ്റ്റർ ഷാജി ജോസഫ് എന്നിവർ ദൈവവചനം പ്രസംഗിക്കും. കൺവെൻഷൻ ക്വയർ ഗാനങ്ങൾ ആലപിക്കും.   കൺവൻഷനിൽ പകൽ യോഗങ്ങൾ , യുവജന സമ്മേളനം, സഹോദരീ സമാജം എന്നിവയും ഉണ്ടായിരിക്കും.  

കൺവെൻഷൻ ജനറൽ കൺവീനറായി  പാസ്റ്റർ വിജു ഐ.മാത്യു, സെൻറർ സെക്രട്ടറി പാസ്റ്റർ ലിജോ പാപ്പൻ, പബ്ലിസിറ്റി  കൺവീനർ പാസ്റ്റർ ജോബ് ജോൺ എന്നിവർ പ്രവർത്തിക്കുന്നു.

Advertisement