മഞ്ചേരി മുൻസിപ്പാലിറ്റിയിലെ മുന്നൂറോളം കുട്ടികൾക്ക് പഠനസഹായം നല്കി ഐപിസി മഞ്ചേരി സെന്റർ
മഞ്ചേരി : മഞ്ചേരി മുൻസിപ്പാലിറ്റിയിലെ മുന്നൂറോളം കുട്ടികൾക്ക് പഠനസഹായം നല്കി ഐപിസി മഞ്ചേരി സെന്റർ മാതൃകയായി. ഇതു കൂടാതെ സെന്ററിലെ വിശ്വാസികളുടെയും ശുശ്രൂഷകന്മാരുടെയും മക്കൾക്കും പഠന സഹായം നല്കി.
മഞ്ചേരിയിൽ നടന്ന സമ്മേളനത്തിൽ സെന്റർ ശുശ്രൂഷകൻ പാസ്റ്റർ കെ.സി. ഉമ്മൻ ഉദ്ഘാടനം നിർവഹിച്ചു. സെന്റർ ഭാരവാഹികളായ പാസ്റ്റർ ബാബു മഞ്ചേരി ,പാസ്റ്റർ രാജൻ ഗുപ്ത, മുൻസിപാലിറ്റി കൗൺസിലർമാരായ നൂർജഹാൻ , വിനീത എന്നിവരും പങ്കെടുത്തു.
Advertisement