ഐപിസി മാവേലിക്കര വെസ്റ്റ് ഡിസ്റ്റിക് കൺവൻഷൻ ഫെബ്രുവരി 24 മുതൽ

വാർത്ത: പാസ്റ്റർ മാക്സ് വെൽ എം ആർ
മാവേലിക്കര: ഐപിസി മാവേലിക്കര വെസ്റ്റ് ഡിസ്റ്റിക് 85-മത് കൺവൻഷൻ ഫെബ്രുവരി 24 മുതൽ 26 വരെ, വഴുവാടി ഐ. പി.സി എബനെസർ കൺവൻഷൻ സെന്ററിൽ നടക്കും. ഡിസ്ട്രിക് മിനിസ്റ്റർ പാസ്റ്റർ. ഡോ.ജോൺ കെ. മാത്യു ഉൽഘാടനം ചെയ്യും
പാസ്റ്റർമാരായ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, ജോയ് പാറയ്ക്കൽ എന്നിവർ പ്രസംഗിക്കും
കൺവൺഷനോടനുബന്ധിച്ചു ശനി രാവിലെ 10നു സഹോദരിസമാജം വാർഷികം, ഉച്ചയ്ക്ക് 2 നു സൺഡേസ്കൂൾ പി. വൈ. പി. എ, സംയുക്ത വാർഷികം എന്നിവ നടക്കും. സമാപന ദിവസമായ ഞായർ രാവിലെ 8 .30 മുതൽ സംയുക്ത സഭയോഗം നടക്കും. മാവേലിക്കര ഹോളി ഹർപ്സ് സംഗിത ശുശ്രുഷയ്ക്ക് നേതൃത്വം നൽകും.