ക്രിസ്തുവിന്റെ കാൽപാടുകൾ പിൻതുടരുമെന്ന തീരുമാനത്തോടെ നേര്യമംഗലം പിവൈപിഎ സെന്റർ ക്യാമ്പിനു സമാപനം

ക്രിസ്തുവിന്റെ കാൽപാടുകൾ പിൻതുടരുമെന്ന തീരുമാനത്തോടെ നേര്യമംഗലം പിവൈപിഎ സെന്റർ ക്യാമ്പിനു സമാപനം

കിഴില്ലം : നേര്യമംഗലം പിവൈപിഎ ക്യാമ്പ് ഇവാഞ്ചലിക്കൽ റിട്രിറ്റ്  സെന്ററിൽ നടന്നു. സെന്റർ ശുശ്രൂഷകൻ പാസ്റ്റർ സണ്ണി മാത്യൂ ഉദ്ഘാടനം ചെയ്തു. പി.വൈ.പി.എ പ്രസിഡന്റ് ജോബി എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സെന്റർ സെക്രട്ടറി  പാസ്റ്റർ വത്സൻ പീറ്റർ  ക്രിസ്തുവിന്റെ കാൽച്ചുവടുകൾ പിൻതുടരുകയെന്ന ക്യാമ്പ് തീം. അവതരിപ്പിച്ചു.

വിവിധ സെക്ഷനുകളിൽ പാസ്റ്റർന്മാരായ ഫെയ്ത്ത് ബ്ലസൻ , വി.പി.ഫിലിപ്പ്, ജോസ് മോൻ പത്രോസ്, ജോബി ഹാൽവിൻ, ഇവാ.ജെബു പി.സി, അഡ്വ.ജോൺസൺ പള്ളിക്കുന്നേൽ, പാസ്റ്റർ ജോസ് വർഗ്ഗീസ് എന്നിവർ ക്ലാസ്സുകൾ നയിച്ചു.  പവർവിക്ഷൻ സിംഗർ പാസ്റ്റർ അനിഷ് കെ ജോസ് കൂടാതെ തിമോത്തി ആൻറ് ഫിലിപ്പ് എന്നീവർ ഗാന ശ്രൂഷയ്ക്ക് നേതൃത്വം നൽകി.

പാസ്റ്റർ ഫിജോ ഫ്രാൻസിസ് ,  ബി. നിഷ് ബിജു, ഫെബിൻ സാജൻ, എൽദോ എബ്രഹാം, സപ്ന ഡേവിഡ്, അഡ്വ. സാറാ ജോൺ എന്നീവർ  നേതൃത്വം നൽകി. ഇരുപത്തിമൂന്നിൽ പരം യുവജനങ്ങൾ സ്നാനപ്പെടുവാൻ സമർപ്പിച്ചു.

Advertisement