ഐപിസി കോതമംഗലം ഏരിയാ കൺവൻഷൻ നവം.16 മുതൽ

ഐപിസി കോതമംഗലം ഏരിയാ കൺവൻഷൻ നവം.16  മുതൽ

കോതമംഗലം: ഐപിസി കോതമംഗലം ഏരിയാ കൺവെൻഷൻ  നവംബർ 16 വ്യാഴം മുതൽ 19 ഞായർ വരെ കീരംപാറ ഐപിസി ബെഥേൽ ഗ്രൗണ്ടിൽ നടക്കും.  ഏരിയാ കൺവീനർ പാസ്റ്റർ ജോയി എ. ജേക്കബ് ഉദ്ഘാടനം  നിർവഹിക്കും. പാസ്റ്റർമാരായ ഫെയ്ത്ത് ബ്ലെസ്സൺ പള്ളിപ്പാട്, കെ.ജെ. തോമസ് കുമളി,  അനീഷ് തോമസ് റാന്നി എന്നിവർ പ്രസംഗിക്കും.

സോദരി സമാജം വാർഷികത്തിൽ സിസ്റ്റർ ഷീല ദാസ് കീഴൂർ പ്രസംഗിക്കും.  സൺഡേ സ്കൂൾ & പി.വൈ.പി.ഐ വാർഷികം നടക്കും.  ഞായർ 8:30 മുതൽ 1 മണി വരെ സംയുക്ത സഭായോഗത്തിൽ  പാസ്റ്റർ ജോൺസൺ ഡാനിയേൽ ചെറുവക്കൽ പ്രസംഗിക്കും. ഏരിയാ പി.വൈ.പി.എ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും.

Advertisement