നോർവേയിൽ ഐ.പി.സി യ്ക്ക് പുതിയ പ്രവർത്തനം ; ഉത്ഘാടനം മെയ് 13 നാളെ

നോർവേയിൽ ഐ.പി.സി യ്ക്ക് പുതിയ പ്രവർത്തനം ; ഉത്ഘാടനം മെയ് 13 നാളെ

നോർവേ : ഐ.പി.സി. അയർലൻഡ് റീജിയന്റെ നേതൃത്വത്തിൽ നോർവേയിൽ  ആരംഭിക്കുന്ന പ്രവർത്തന ഉദ്ഘാടനം മേയ് 13ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ 12 മണി വരെ നോർവേയിലെ ഡ്രാമെനിൽ നടക്കും.ഐ.പി.സി. അയർലൻഡ് റീജിയൻ പ്രസിഡന്റ് പാസ്റ്റർ സി.റ്റി. എബ്രഹാം ഉദ്ഘാടനം നിർവഹിക്കും. 

ഐപിസി അയർലണ്ട് റീജിയൺ സെക്രട്ടറി പാസ്റ്റർ സാനു മാത്യു അധ്യക്ഷത വഹിക്കും. ഇവാ.  ബെനൻ ജോൺ മത്തായി നോർവേയിലെ ചർച്ചിന് നേതൃത്വം നൽകും.

വിവരങ്ങൾക്ക് :  Evg. Benan John Mathai :+47 953 33123,