പീഢനങ്ങളിൽ സഭ തളരുത് : പാസ്റ്റർ ലാജി പോൾ

പീഢനങ്ങളിൽ സഭ തളരുത് : പാസ്റ്റർ ലാജി പോൾ

ന്യൂഡൽഹി: വിവിധ സ്ഥലങ്ങളിൽ സഭകൾ നേരിടുന്ന അതികഠിനമായ പീഢനങ്ങളിൽ സഭകൾ തളർന്നു പോകരുതെന്നും വിശ്വസ്തയോടെ കർതൃ സേവ ചെയ്യാനാണു ദൈവം നമ്മെ നിയമിച്ചിരിക്കുന്നതെന്നും ഐപിസി എൻആർ റീജിയൻ വർക്കിംഗ് പ്രസിഡന്റ് പാസ്റ്റർ ലാജി പോൾ പറഞ്ഞു.

ഐപിസി എൻആർ സെൻട്രൽ സോണൽ പ്രൊമോഷനൽ മീറ്റിംഗിൽ മുഖ്യ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം. ശുശ്രൂഷയിൽ വ്യത്യസ്ത നിലകളിൽ പങ്കാളികൾ ആകുവാൻ അദ്ദേഹം ആഹ്വാനം ചെയ്തു. 

പാസ്റ്റർ ബിജി തോമസ് അധ്യക്ഷനായിരുന്നു. സീനിയർ മിനിസ്റ്റർ പാസ്റ്റർ ഫിലിപ്പോസ് മത്തായി പ്രാരംഭ പ്രാർത്ഥന നടത്തി. 

ഐ.പി.സി. നോർത്തേൺ റീജിയന്റെ പ്രാരംഭം മുതലുള്ള പ്രവർത്തനങ്ങൾ വൈസ് പ്രസിഡന്റ് പാസ്റ്റർ സാമുവൽ തോമസ് വിശദീകരിച്ചു. 53 വർഷങ്ങൾ ഐ.പി.സി.എൻ.ആറിനെ ദൈവം നടത്തിയ വഴികൾ അദ്ദേഹം ഓർമിപ്പിച്ചു. 20 സംസ്ഥാനങ്ങളിലായി 10 സോണുകളും 450 സഭകളും 600 ൽ പരം ഔട്ട് സ്റ്റേഷൻ പ്രവർത്തനങ്ങളുമായി നോർത്തേൺ റീജിയൻ പ്രവർത്തിക്കുന്നു.

റീജിയന്റെ സാമ്പത്തീക ഉപദേശകൻ ബ്രദർ എം. ജോണിക്കുട്ടി സാമ്പത്തീക ആവശ്യങ്ങൾ വിശദീകരിച്ചു. ബ്രദർ ജെറമി സിസ്റ്റർ പെർസിസ് ജോൺ എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകി.      

റീജിയൺ ജനറൽ ട്രഷറർ ബ്രദർ റിജോയ് നന്ദി പറഞ്ഞു.  ഐ.പി.സി.എൻ. ആർ സെൻട്രൽ സോൺ പ്രസിഡന്റ് പാസ്റ്റർ മത്തായി കെ.ജി സമാപന പ്രാർഥന നടത്തി.

Advertisement