ഐപിസി ഒലവക്കോട് സെന്റർ കൺവൻഷനും ഓർഡിനേഷനും ഫെബ്രു. 1 മുതൽ
പാലക്കാട് : ഇന്ത്യ പെന്തെക്കോസ്തു ഒലവക്കോട് സെന്റർ കൺവെൻഷനും അകത്തെത്തറ ശാലേം ബൈബിൾ സെമിനാരി ഗ്രാജുവേഷനും ഫെബ്രുവരി 1-4 വരെ അകത്തെത്തറ ശാലേം ബൈബിൾ സെമിനാരി ഗ്രൗണ്ടിൽ നടക്കും.
പാസ്റ്റർ റെജി ശാസ്താംകോട്ട, പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, പാസ്റ്റർ ജെയിംസ് ജോർജ് പത്തനാപുരം, ശാലേം ബൈബിൾ സെമിനാരി ഡയറക്ടർ റവ.ജോർജ്ജ് എൻ. എബ്രഹാം എന്നിവർ പ്രസംഗിക്കും.ശാലേം മെലഡീസ്, ഒലവക്കോട് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കും. ഞായറാഴ്ച സംയുക്ത സഭായോഗം നടക്കും.
2 നു നടക്കുന്ന മാസയോഗത്തിൽ ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി ദാനിയേൽ കൊന്നനിൽക്കുന്നതിൽ ന്റെ നേതൃത്വത്തിൽ ഓർഡിനേഷൻ ശുശ്രൂഷയും നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ എം. കെ. ജോയ്, സെക്രട്ടറി പാസ്റ്റർ ഷാജി പി. ജോർജ്, പബ്ലിസിറ്റി കൺവീനർ പാസ്റ്റർ പി. എ ബിജു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കൺവെൻഷൻ കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.