ഹെബ്രോൻ പി.ജി കോഴ്സ്: പുതിയ ബാച്ച് ക്ലാസുകൾ ഒക്ടോബറിൽ; എഴുത്തു പരീക്ഷയും ഇന്റർവ്യൂവും സെപ്. 12 ന്

ഹെബ്രോൻ പി.ജി കോഴ്സ്: പുതിയ ബാച്ച് ക്ലാസുകൾ ഒക്ടോബറിൽ; എഴുത്തു പരീക്ഷയും ഇന്റർവ്യൂവും സെപ്. 12 ന്

കുമ്പനാട് : ഹെബ്രോൻ ബൈബിൾ കോളേജിന്റെ പി.ജി കോഴ്സിനുള്ള 32 മത് ബാച്ചിലേക്കുള്ള കോഴ്‌സുകൾ ഒക്ടോബറിൽ ആരംഭിക്കും. ഇതിനായുള്ള എഴുത്തു പരീക്ഷയും കൂടികാഴ്ചയും സെപ്.12 ന് രാവിലെ 9 ന് ഹെബ്രോൻ പുരത്ത് നടക്കും. ഇതിനായി തിരഞ്ഞെടുക്കപെട്ടവർക്കുള്ള അറിയിപ്പ് നല്കിയതായി സെക്രട്ടറി പീറ്റർ മാത്യു കലൂർ അറിയിച്ചു.

ഇപ്രാവശ്യവും ഓൺലൈനിൽ ആയിരിക്കും പഠനം. ഇതിനായി 100 മണിക്കൂർ ഷെഡ്യുൾഡ് ചെയ്ത സിലബസ് തയാറാക്കിയിട്ടുണ്ട്. ഐപിസിക്കാരായ സുവിശേഷകർക്കും ബൈബിൾ കോഴ്സ് പഠനം കഴിഞ്ഞവർക്കുമാണ് പ്രവേശനം. 

1995-ൽ ആണ് പി.ജി കോഴ്സ് ആരംഭിക്കുന്നത്.1000 ത്തിലധികം സുവിശേഷകർക്ക് ഇതിനോടകം പരിശീലനം ലഭിച്ചിട്ടുണ്ട്. എല്ലാ വർഷവും ജനുവരിയിൽ കുമ്പനാട് നടക്കുന്ന ജനറൽ കൺവൻഷനോടനുബന്ധിച്ച് ഗ്രാജുവേഷൻ നടന്നു വരുന്നു. കഴിഞ്ഞ ബാച്ചിൽ ജേർണലിസം, മാസ് കമ്മ്യുണിക്കേഷൻ പോലുള്ള മാനേജ്മെന്റ് കോഴ്സുകൾ നടത്തിയത് ഏറെ ശ്രദ്ധേയമായിരുന്നു.

താമസിക്കാതെ തന്നെ  ഐപിസി പി.ജി ബോർഡ് ഐപിസി സോഷ്യൽ വെൽഫയർ ബോർഡുമായി ചേർന്ന് ശുശ്രൂഷകന്മാർക്കായി വിവിധ ഹ്രസ്വകാല ക്രാഷ് കോഴ്സുകൾ നടത്തുന്നതിനായി ആലോചിച്ചു വരുന്നതായി ഭാരവാഹികൾ അറിയിച്ചു.

പാസ്റ്റർ സാം പി.ജോസഫ് ചെയർമാനായുള്ള ബോർഡാണ് കോഴ്സുകൾ നടത്തുന്നത്. വിവരങ്ങൾക്ക് ബന്ധപ്പെടുക : 94004 89066, 94475 95621

Advertisement