ഐപിസി പാലക്കാട് നോർത്ത് സെൻ്റർ കൺവെൻഷൻ ഫെബ്രുവരി 15 മുതൽ

ഐപിസി പാലക്കാട് നോർത്ത് സെൻ്റർ കൺവെൻഷൻ ഫെബ്രുവരി 15 മുതൽ

പാസ്റ്റർ ഷാജി പി. തോമസ് പെരിന്തൽമണ്ണ

പാലക്കാട് : പാലക്കാട് നോർത്ത് സെൻ്റർ 32- മത് വാർഷിക കൺവെൻഷൻ മൈലംപുള്ളി റോക്ക് വ്യൂ ഓഡിറ്റോറിയത്തിൽ നടക്കും.  സെൻ്റർ മിനിസ്റ്റർ പാസ്റ്റർ എം.വി. മത്തായി ഉത്ഘാടനം ചെയ്യും. പാസ്റ്റർമാരായ അനീഷ് തോമസ് റാന്നി (പവർ വിഷൻ), ഡാനിയേൽ കൊന്നനിൽക്കുന്നതിൽ (കേരള സ്റ്റേറ്റ് സെക്രട്ടറി), ഫെയ്ത്ത് ബ്ലസൺ, പള്ളിപ്പാട്, സാം ജോർജ് എന്നിവർ പ്രസംഗിക്കും.

ഉണർവ്വ് യോഗങ്ങൾ, ഉപവാസ പ്രാർത്ഥന, മിഷൻ ചലഞ്ച്, സോദരി സമാജം, പി.വൈ.പി.എ, സൺഡേ സ്കൂൾ വാർഷിക യോഗങ്ങൾ നടക്കും. ഞായറാഴ്ച സംയുക്ത ആരാധനയോടെ കൺവെൻഷൻ സമാപിക്കും. അരോമ സിങ്ങേഴ്സ് (സെൻ്റർ കൊയർ) ഗാനങ്ങൾ ആലപിക്കും

Advertisement