ഐ പിസി പൊൻകുന്നം സെന്റർ കൺവൻഷനു നാളെ ജനു 26 നു തുടക്കം

വാർത്ത: പാസ്റ്റർ സജി ജോൺ എരുമേലി
പൊൻകുന്നം : ഐപിസി പൊൻകുന്നം സെന്റർ കൺവൻഷൻ ജനുവരി 26 വ്യാഴം മുതൽ 29 ഞായർ വരെ ആഡിറ്റോറിയം, കൊടുങ്ങൂരിൽ നടക്കും. ഐപിസി സ്റ്റേറ്റ് ഇവാഞ്ചിലിസം ബോർഡ് സെക്രട്ടറി ബ്രദർ ഗ്ലാഡ്സൺ ജേക്കബ് ഉദ്ഘാടനം ചെയ്യും. ജനൽ പ്രസിഡന്റ് ഡോ.ടി.വത്സൻ എബ്രഹാം ,ഡോ. ബേബി വർഗ്ഗീസ് . പാസ്റ്റർ ബാബു തോമസ് , പാസ്റ്റർ ഫിലിപ്പ് പി. തോമസ്, പാസ്റ്റർ ടി.ഡി.ബാബു , പാസ്റ്റർ എബ്രഹാം ഷാജി . ഷിബിൻ . ജി. ശാമുവേൽ , സിസ്റ്റർ ഷൈനി ജിജി എന്നിവർ പ്രസംഗിക്കും. സെന്റർ ക്വയർ ഗാനങ്ങൾ ആലപിയ്ക്കും.