നെന്മാറയിൽ ഏകദിന സമ്മേളനവും ഉണർവ് യോഗവും മാർച്ച് 23 ന്

നെന്മാറയിൽ ഏകദിന സമ്മേളനവും ഉണർവ് യോഗവും  മാർച്ച് 23 ന്
varient
varient
varient

പ്രദീപ് പ്രസാദ് മണ്ണാർകാട്

പാലക്കാട്: ഐ.പി.സി കേരള സ്റ്റേറ്റ് പ്രയർ & റിവൈവൽ ബോർഡ്‌ നേതൃത്വം നൽകുന്ന ഏകദിന പ്രാർത്ഥനയും ഉണർവ്വ് യോഗവും മാർച്ച്‌ 23 വ്യാഴം രാവിലെ 10 മുതൽ നെന്മാറ ഐ.പി.സി. ശാലേം ഹാളിൽ നടക്കും. 

പാലക്കാട്‌ നോർത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ എം. വി. മത്തായി സമർപ്പണ പ്രാർത്ഥന നടത്തും.  ഐ.പി.സി കേരള സ്റ്റേറ്റ് കൗൺസിൽ അംഗം പാസ്റ്റർ ജിമ്മി കുര്യാക്കോസ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും.  ഒലവക്കോട് സെന്റർ മിനിസ്റ്റർ പാസ്റ്റർ എം.കെ. ജോയി പ്രസംഗിക്കും. പ്രയർ ബോർഡ്‌ കേരള സ്റ്റേറ്റ് ചെയർമാൻ പാസ്റ്റർ മാത്യു കെ. വർഗ്ഗീസ്‌ (പോലീസ് മത്തായി ), പ്രയർ ബോർഡ്‌ എക്സിക്യൂട്ടീവ് അംഗങ്ങളും, മെമ്പർമാരും നേതൃത്വം നൽകും.

പാസ്റ്റർ സജി കരിമ്പാറ, പാസ്റ്റർ സിജു കെ. എം. ചിറ്റൂർ എന്നിവർ യോഗങ്ങളുടെ ക്രമീകരണങ്ങൾക്ക് നേതൃത്വം വഹിക്കും.

Advertisement