ഐപിസി പുനലൂർ സെൻ്റെറിൻ്റെ ത്രിദിന ഉപവാസ പ്രാർത്ഥനയ്ക്ക് നാളെ മെയ് 22 ന് തുടക്കം

ഐപിസി പുനലൂർ സെൻ്റെറിൻ്റെ ത്രിദിന  ഉപവാസ പ്രാർത്ഥനയ്ക്ക് നാളെ മെയ് 22 ന് തുടക്കം

പുനലൂർ: ഐപിസി പുനലൂർ സെൻ്റെറിൻ്റെ ത്രിദിന  ഉപവാസ പ്രാർത്ഥന നാളെ മുതൽ മെയ് 24 വരെ നടക്കും. രാവിലെ 9.30 ന് തുടങ്ങി ഉച്ചയ്ക്ക് 1.30 വരെയാണ് സമയം.

മെയ്യ് 22 ന് ഐ.പി.സി ബെഥേൽ ഈച്ചൻകുഴി സഭയിൽ സെൻ്റർ ശുശ്രുഷകൻ പാസ്റ്റർ ജോസ് കെ എബ്രഹാം ഉദ്ഘാടനം നിർവഹിക്കും.

മെയ് 23 ന് ഐ.പി.സി ബേർശേബ ചാച്ചിപുന്ന, 24 ന് ഐ.പി.സി സിയോൺ പേപ്പർ മിൽ എന്നിവിടങ്ങളിലാണ് പ്രാർത്ഥന.

പാസ്റ്റർ റോയി ഉമ്മൻ, പാസ്റ്റർ ബൈജു ബാലകൃഷ്ണൻ എന്നിവർ പ്രസംഗിക്കും.

 വിവരങ്ങൾക്ക്:  പാസ്റ്റർ ബോബൻ ക്ലീറ്റസ് (സെൻറർ സെക്രട്ടറി) 9947183879.