ഐപിസി കുവൈറ്റ് പെൻഷൻ പദ്ധതിയ്ക്ക് തുടക്കമായി

ഐപിസി കുവൈറ്റ് പെൻഷൻ പദ്ധതിയ്ക്ക് തുടക്കമായി

കുമ്പനാട് :  ഐപിസിയുടെ കേരളാ സ്റ്റേറ്റിനു കീഴിൽ അംഗീകൃത സഭകളിൽ ദീർഘകാലം ശുശ്രൂഷയിലായിരുന്ന ശേഷം ഇപ്പോൾ വിശ്രമത്തിലായിരിക്കുന്ന ശുശ്രൂഷകന്മാർക്ക് ഐപിസി കുവൈറ്റ് സഭയും ഐപിസി കേരള സ്റ്റേറ്റ് സോഷ്യൽ വെൽഫെയർ ബോർഡും ചേർന്ന് നടപ്പിലാക്കുന്ന പ്രതിമാസ പെൻഷൻ പദ്ധതിയ്ക്ക് തുടക്കമായി.

കോട്ടയം സൗത്ത്, ഒലവക്കോട്, കുമ്പനാട്, തൃശൂർ ഈസ്റ്റ്, ചിറയിൻകീഴ് എന്നീ സെന്റുകളിൽ നിന്നും അപേക്ഷിച്ച ശുശ്രൂഷകന്മാർക്കാണ് പ്രതിമാസം 3000 രൂപ വീതം പെൻഷനായി സഹായം നൽകി തുടങ്ങിയത്. 

പാസ്റ്റർ ബെൻസൺ തോമസ് (പ്രസിഡന്റ്), ജോസ് കെ. വർഗീസ് (സെക്രട്ടറി) എന്നിവർ നേതൃത്വം നൽകുന്ന കുവൈറ്റിലെ പ്രമുഖ സഭകളിലൊന്നാണ് ഐപിസി കുവൈറ്റ്. ദീർഘ വർഷങ്ങളായി സുവിശേഷ രംഗത്തും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്. വിവാഹ സഹായം, ഭവന നിർമ്മാണ സഹായം, വിധവ സഹായം, വിദ്യാഭ്യാസ സഹായം തുടങ്ങിയ പ്രവർത്തനങ്ങളിൽ സഭയും പുത്രിക സംഘടനകളും മുൻപന്തിയിലാണ്. 

ഐപിസി കേരള സ്റ്റേറ്റ് എക്സിക്യൂട്ടീവിന്റെ കീഴിൽ സജി മത്തായി കാതേട്ട് (ചെയർമാൻ), ജോസ് ജോൺ കായംകുളം (വൈസ് ചെയർമാൻ), ബേസിൽ അറക്കപ്പടി (സെക്രട്ടറി), പാസ്റ്റർ ബോബൻ ക്ലീറ്റസ് (ജോയിൻ സെക്രട്ടറി) , ജോബി എബ്രഹാം (ട്രഷറർ), പാസ്റ്റർ ജോൺസൺ കുര്യൻ (കോഡിനേറ്റർ), ജോർജ് തോമസ് (ഫിനാൻസ് കോഡിനേറ്റർ), സന്ദീപ് വിളമ്പുകണ്ടം (മീഡിയ), പാസ്റ്റർ വർഗീസ് ബേബി (സ്പിരിച്വൽ മെന്റർ), ഡേവിഡ് സാം (ഓഫീസ് അഡ്മിനിസ്ട്രേറ്റർ) തുടങ്ങിയവർ അടങ്ങുന്ന സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. വെസ്ലി മാത്യു (ഡാളസ്) ആണ് ഡയറക്ടർ. സോഷ്യൽ വെൽഫെയർ ബോർഡിന്റെ പ്രവർത്തനങ്ങൾക്കായി കൗൺസിൽ അംഗങ്ങളെ കൂടാതെ എല്ലാ ജില്ലകളിലും കോർഡിനേറ്റരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നു. 

Advertisemen