വൺ റുപ്പി കോയിൻ പ്രോജക്ട് : തിരുവനന്തപുരത്ത് കളക്ഷൻ തുടങ്ങി; സഹായ വിതരണം ഓഗസ്റ്റിൽ

വൺ റുപ്പി കോയിൻ പ്രോജക്ട് : തിരുവനന്തപുരത്ത് കളക്ഷൻ തുടങ്ങി; സഹായ വിതരണം ഓഗസ്റ്റിൽ

കുമ്പനാട് : ഐപിസി സോഷ്യൽ വെൽഫയർ ബോർഡിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച വൺ റുപ്പി കോയിൻ ചലഞ്ച് പദ്ധതിയുടെ ബോക്സ് കളക്ഷൻ തിരുവനന്തപുരത്ത് തുടങ്ങി. 

ഐപിസി പേരൂർക്കട സഭയിൽ നടന്ന സമ്മേളത്തിൽ സോഷ്യൽ വെൽഫയർ ബോർഡ് ചെയർമാൻ സജി മത്തായി കാതേട്ട് അദ്ധ്യക്ഷനായിരുന്നു. ആദ്യ കോയിൻ കളക്ഷൻ സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ കെ.സി.തോമസ് നിർവഹിച്ചു.

സംസ്ഥാന സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ ആദ്യ കളക്ഷൻ ഏറ്റുവാങ്ങി.സോഷ്യൽ വെൽഫയർ ബോർഡ് വൈസ് ചെയർമാൻ ജോസ് ജോൺ കായംകുളം പദ്ധതി വിശദീകരണം നടത്തി. കൗൺസിൽ അംഗങ്ങളായ പാസ്റ്റർ സാബു ആര്യപ്പള്ളിൽ , പാസ്റ്റർ എൻ. വിജയകുമാർ, ബിനു.വി.ജോർജ് എന്നിവർ ആശംസകൾ നേർന്നു.

കൗൺസിൽ അംഗവും വൺ റുപ്പി ചലഞ്ച് പ്രോജക്ട് ജില്ലാ കോർഡിനേറ്ററുമായ ഡേവിഡ് സാം നന്ദി പറഞ്ഞു. ഐപിസി പേരൂർക്കട സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോബിൻ കെ.ജോൺ , സഭാ സെക്രട്ടറി സി. മാത്യൂസ് എന്നിവർ നേതൃത്വം നല്കി.

തിരുവനന്തപുരം ജില്ലയിലെ സഭകളിൽ നിന്നും കൃത്യമായ ഓരോ ഇടവേളയിലും ബോക്സിൽ നിന്നും പണം സ്വരൂപിച്ചു വരുന്നതായി ജില്ലയിലെ കൗൺസിലംഗങ്ങൾ അറിയിച്ചു.

തിരുവനന്തപുരം ജില്ലയിൽ വിധവാ പെൻഷനു വേണ്ടിയും സ്മൈൽ പ്രോജക്ടിലും അപേക്ഷ സമർപ്പിച്ചവരിൽ നിന്നും അർഹരായവർക്കുള്ള സഹായം ഓഗസ്റ്റിൽ തിരുവനന്തപുരത്ത് നടക്കുന്ന സമ്മേളനത്തിൽ വിതരണം ചെയ്യും.

Advertisement