' വൺറുപ്പി ചലഞ്ച് ' സഭകൾക്ക് ആശ്വാസമാകും : പാസ്റ്റർ കെ.സി. ജോൺ 

 ' വൺറുപ്പി ചലഞ്ച് ' സഭകൾക്ക് ആശ്വാസമാകും :  പാസ്റ്റർ കെ.സി. ജോൺ 

വൺ റുപ്പി ചലഞ്ച് ഏറ്റെടുത്ത് തിരുവല്ലയും 

തിരുവല്ല: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പാസ്റ്റർമാരുടെയും, വിശ്വാസികളുടെയും ഉന്നമനത്തിനായി  ഐപിസി കേരള സ്റ്റേറ്റ് സോഷ്യൽ വെൽഫെയർ ബോർഡ് നടപ്പിലാക്കുന്ന 'വൺ റുപ്പി ചലഞ്ച്‌' ഐപിസി യിലെ സഭാ ശുശ്രൂഷകർക്കും വിശ്വാസികൾക്കും ആശ്വാസമാകുമെന്നും ഈ പദ്ധതി കേരളത്തിലെ ഐപിസി സമൂഹം ഹൃദയപൂർവം ഏറ്റെടുത്തെന്നും പാസ്റ്റർ ഡോ.കെ.സി.ജോൺ പ്രസ്താവിച്ചു. തിരുവല്ല സെന്ററിൽ വൺ റുപ്പി ചലഞ്ച് കോയിൻ ബോക്സ് വിതരണണോദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

വൺ റുപ്പി ചലഞ്ച് കോയിൻ ബോക്സ് തിരുവല്ല സെന്ററിനു വേണ്ടി പാസ്റ്റർ ബാബു തലവടിയ്ക്കു നല്കി പാസ്റ്റർ കെ.സി.ജോൺ ഉദ്ഘാടനം ചെയ്യുന്നു. സെന്റർ ട്രഷറാർ ജോജി ഐപ്പ് മാത്യൂസ്, സ്റ്റേറ്റ് കൗൺസിലംഗം റോയ് ആന്റണി, സോഷ്യൽ വെൽഫെയർ ബോർഡ് ചെയർമാൻ സജി മത്തായി കാതേട്ട് , വൈസ് ചെയർമാൻ ജോസ് ജോൺ കായംകുളം , പാസ്റ്റർ ജേക്കബ് ശാമുവേൽ , ഡോ. ജോൺ അലക്സ്, സീനിയർ ശുശ്രൂഷകൻ പാസ്റ്റർ രാജു പൂവക്കാല, മാധ്യമ പ്രവർത്തകൻ പാസ്റ്റർ സി.പി മോനായി, സെന്റർ സെക്രട്ടറി പാസ്റ്റർ അജു അലക്സ്, പാസ്റ്റർ സാബു തോമസ് തുടങ്ങിയവർ സമീപംവൺ റുപ്പി ചലഞ്ച് കോയിൻ ബോക്സ് തിരുവല്ല സെന്ററിനു വേണ്ടി പാസ്റ്റർ ബാബു തലവടിയ്ക്കു നല്കി പാസ്റ്റർ കെ.സി.ജോൺ ഉദ്ഘാടനം ചെയ്യുന്നു. സെന്റർ ട്രഷറാർ ജോജി ഐപ്പ് മാത്യൂസ്, സ്റ്റേറ്റ് കൗൺസിലംഗം റോയ് ആന്റണി, സോഷ്യൽ വെൽഫെയർ ബോർഡ് ചെയർമാൻ സജി മത്തായി കാതേട്ട് , വൈസ് ചെയർമാൻ ജോസ് ജോൺ കായംകുളം , പാസ്റ്റർ ജേക്കബ് ശാമുവേൽ , ഡോ. ജോൺ അലക്സ്, സീനിയർ ശുശ്രൂഷകൻ പാസ്റ്റർ രാജു പൂവക്കാല, മാധ്യമ പ്രവർത്തകൻ പാസ്റ്റർ സി.പി മോനായി, സെന്റർ സെക്രട്ടറി പാസ്റ്റർ അജു അലക്സ്, പാസ്റ്റർ സാബു തോമസ് തുടങ്ങിയവർ സമീപം

പാവപ്പെട്ടവരെയും വിധവമാരെയും വിദ്യാർത്ഥികളെയും യുവതി യുവാക്കളെയും ഉന്നതിയിലെത്തിക്കാനുള്ള സോഷ്യൽ വെൽഫെയർ ബോർഡിന്റെ ലക്ഷ്യം അഭിനന്ദാനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.പാവപ്പെട്ടവർക്ക് നന്മ നല്കുന്നതും സഭയുടെ പ്രധാന ദൗത്യങ്ങളിലൊന്നാണ്. അത്തരം പ്രവർത്തനങ്ങൾക്കു എന്നും ചരിത്രത്തിലിടമുണ്ടെന്നും പാസ്റ്റർ കെ.സി ജോൺ പറഞ്ഞു.

തിരുവല്ല സെന്ററിനു വേണ്ടി വൈസ് പ്രസിഡന്റ് പാസ്റ്റർ ബാബു തലവടി ഏറ്റുവാങ്ങി. 

ബോർഡ് നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളുടെ വിശദീകരണം സോഷ്യൽ വെൽഫെയർ ബോർഡ് ചെയർമാൻ സജി മത്തായി കാതേട്ട് , വൈസ് ചെയർമാൻ ജോസ് ജോൺ കായംകുളം എന്നിവർ വിവരിച്ചു.

സീനിയർ ശുശ്രൂഷകൻ പാസ്റ്റർ രാജു പൂവക്കാല, സെന്റർ സെക്രട്ടറി പാസ്റ്റർ അജു അലക്സ്, മാധ്യമ പ്രവർത്തകൻ പാസ്റ്റർ സി.പി മോനായി, സെന്റർ ട്രഷറാർ ജോജി ഐപ്പ് മാത്യൂസ്, സ്റ്റേറ്റ് കൗൺസിലംഗം റോയ് ആന്റണി തുടങ്ങിയവർ പങ്കെടുത്തു.

സെന്ററിലെ മുഴുവൻ സഭകൾക്കും ബോക്സുകൾ വിതരണം ചെയ്തു. 

അർഹരായ ശുശ്രൂഷകന്മാരുടെയും, വിശ്വാസികളുടെയും മക്കളുടെ ഉപരിപഠന സഹായ പദ്ധതി, ഭവനനിർമ്മാണ പദ്ധതി, വിവാഹ സഹായപദ്ധതി, വിധവ സഹായ പദ്ധതി തുടങ്ങിയ പ്രവർത്തനങ്ങളാണ്  വൺ റുപ്പി ചലഞ്ചിലൂടെ ബോർഡ് ലക്ഷ്യമിടുന്നത്. എല്ലാ സഭകളിലും ഓരോ വിശ്വാസിയും എല്ലാ ഞായറാഴ്ചകളിലും ഓരോ രൂപ (വൺ റുപ്പീ) ഹാളിൽ പ്രത്യേകം സ്ഥാപിക്കപ്പെടുന്ന ബോക്സിൽ നിക്ഷേപിക്കുക. കൃത്യമായ ഇടവേളകളിൽ തുക ശേഖരിക്കുകയും ക്ഷേമ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യുക എന്നതാണ് പദ്ധതി. ലഭിക്കുന്ന തുക അർഹതപ്പെട്ട കരങ്ങളിൽ എത്തിക്കുക എന്നതാണ് ഈ പ്രോജക്ടിന്റെ ലക്ഷ്യം. സഭാ ജനങ്ങൾക്ക് വലിയ ഭാരം നൽകാതെ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവരുത്തി ചെയ്യുവാൻ ഉദ്ദേശിക്കുന്ന ഈ പ്രോജക്ടിന് വളരെ പിന്തുണയാണ് വിവിധ സഭകളിൽ നിന്നും നിലവിൽ ലഭിക്കുന്നത്. കൂടാതെ വിദേശ സഭകളേയും, ക്ഷേമ പ്രവർത്തനങ്ങൾക്ക് താൽപ്പരരായ ആളുകളയേയും ഉൾപ്പെടുത്തി വിവിധ ക്ഷേമ പദ്ധതികൾ ആവിഷ്കരിക്കുക എന്നതും മുഖ്യ ലക്ഷ്യമാണ്.

നിലവിൽ തിരുവനന്തപുരം, കണ്ണൂർ, കാസർഗോഡ്, വയനാട്, റാന്നി, ആലപ്പുഴ എന്നിവടങ്ങളിൽ പദ്ധതി നടപ്പിലാക്കുകയും, വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. മറ്റു സ്ഥലങ്ങളിലും ഉടനെ പദ്ധതി നടപ്പിലാക്കുമെന്നും വെൽഫെയർ ബോർഡ് ഭാരവാഹികൾ അറിയിച്ചു.

Advertisement