സ്മൈൽ പ്രോജ്കറ്റിലൂടെ അടുവളർത്തൽ പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

സ്മൈൽ പ്രോജ്കറ്റിലൂടെ അടുവളർത്തൽ പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

കുമ്പനാട് : നിത്യതയിൽ ചേർക്കപ്പെട്ട പ്രശസ്ത മാധ്യമ പ്രവർത്തകൻ ജോർജ് മത്തായി സിപിഎയുടെ കുടുംബം നേതൃത്വം നല്കുന്ന മാസ്റ്റേഴ്സ് വോയിസ് ക്രിസ്ത്യൻ മിനിസ്ട്രി ഐപിസി സോഷ്യൽ വെൽഫയർ ബോർഡിലൂടെ നടപ്പിലാക്കുന്ന ആടുവളർത്തൽ പദ്ധതിയായ സ്മൈൽ പ്രോജക്ടിലേക്ക് ആടുവളർത്താൻ താല്പര്യമുള്ള ഐപിസി അംഗങ്ങളായവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

ഇപ്രാവശ്യം തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലുള്ളവർക്കായി റിസർവ് ചെയ്തിരിക്കുന്നു.  വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം കേരളാ സ്റ്റേറ്റ് കൗൺസിൽ മെമ്പർ / സഭാ ശുശ്രൂഷകൻ ഇവരുടെ ശുപാർശ കത്തോടുകൂടി ജൂലൈ 20 നുള്ളിൽ താഴെ പറയുന്ന വാട്ട്സാപ്പ് നമ്പരിലൊ, കേരളാ സ്റ്റേറ്റ് കൗൺസിൽ മെമ്പർമാരുടെ പക്കലോ ഏൽപിക്കേണ്ടതാണ്.

മലബാറിലെ ആറു ജില്ലകളിൽ നടപ്പിലാക്കിയ ഈ പദ്ധതി ഒട്ടേറെ കുടുംബങ്ങൾക്ക് ആശ്വാസമായിരുന്നു. മാസ്റ്റേഴ്സ് വോയിസ് ക്രിസ്ത്യൻ മിനിസ്ട്രിയുടെ ഡയറക്ടറായി ജോൺസൺ മേലേടം (ഡാളസ്) നേതൃത്വം നല്കുന്നു.

ഐപിസി സോഷ്യൽ വെൽഫയർ ബോർഡിന്റെ തിരുവനന്തപുരത്ത് കൂടിയ മീറ്റിംഗിൽ സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ കെ.സി തോമസ് അദ്ധ്യക്ഷത വഹിച്ചു. സോഷ്യൽ വെൽഫയർ ബോർഡ് അകൗണ്ട് നമ്പറിനുള്ള ക്യൂ ആർ കോഡിന്റെ പ്രകാശനം സംസ്ഥാന സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ പ്രകാശനം ചെയ്തു.

ചെയർമാൻ സജി മത്തായി കാതേട്ട് പദ്ധതി വിശദീകരണം നടത്തി. വൈസ് ചെയർമാൻ ജോസ് ജോൺ കായംകുളം ശുശ്രൂഷകന്മാർക്കുള്ള ഇൻഷുറൻസ് പോളിസി വിതരണം നിർവഹിച്ചു.

കൗൺസിൽ അംഗങ്ങളായ പാസ്റ്റർ വിജയകുമാർ, ഡേവിഡ് സാം, വിനു വി. ജോർജ്, പേരൂർക്കട സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോബിൻ കെ. ജോൺ എന്നിവർ ആശംസകളറിയിച്ചു.

അപേക്ഷകൾ അയക്കേണ്ട വാട്ട്സാപ്പ് നമ്പർ :94473 72726, +91 94474 86110.